Thursday, March 05, 2009

പണപ്പെരുപ്പനിരക്ക് 3.03 ശതമാനമായി കുറഞ്ഞു


മുംബൈ: ഫിബ്രവരി 21ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 3.03 ശതമാനമായി കറഞ്ഞു. മുന്‍ ആഴ്ചയിലെ 3.36 ശതമാനത്തില്‍നിന്നാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. തേയില, പച്ചക്കറി, പഴങ്ങള്‍, മറ്റ് ഭക്ഷണ വസ്തുക്കള്‍ എന്നിവയുടെ വിലയിടിഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാനുണ്ടായ പ്രധാന കാരണം. ആഭ്യന്തര ഉല്‍പ്പന്ന വിലയിലുണ്ടായ ഇടിവും പണപ്പെരുപ്പം കുറയാനിടയാക്കി.ഫിബ്രവരി അവസാനം റോയിട്ടേഴ്‌സ് നടത്തിയ വിപണി വിലയിരുത്തലില്‍ ആറുമാസത്തിനുള്ളില്‍ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്ന് നിരീക്ഷിച്ചിരുന്നു.


No comments: