കരിപ്പൂര്‍: ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ വിമാനത്താവളത്തിനുള്ള എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് സിസ്റ്റം ഇ.എം.എസ് 14001 അവാര്‍ഡിന് കോഴിക്കോട് വിമാനത്താവളം അര്‍ഹമായി. ബുധനാഴ്ച ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ. എസ്. രവീന്ദ്രനില്‍നിന്ന് വിമാനത്താവള ഡയറക്ടര്‍ വി.എസ്.പി ചിന്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ഐ.എസ്.ഒ ശ്രേണിയിലുള്ള അവാര്‍ഡുകളെക്കാള്‍ ഉയര്‍ന്ന ദേശീയ അവാര്‍ഡാണ് ഇ.എം.എസ് 14001. ഐ.എസ്.ഒ അവാര്‍ഡിന് വിമാനത്താവളം നേരത്തെത്തന്നെ അര്‍ഹമായിരുന്നു.മാലിന്യസംസ്‌കരണം, ശബ്ദമലിനീകരണ നിയന്ത്രണം, ഹരിതാഭസംരക്ഷിക്കല്‍, പക്ഷിയിടിച്ചുള്ള അപകടങ്ങളിലുള്ള കുറവ് എന്നീ ഘടകങ്ങളാണ് വിമാനത്താവളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിമാനത്താവളത്തിനു സമീപത്തെ പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കിയ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തിന് നേട്ടമായത്.സമീപ പഞ്ചായത്തുകളില്‍നിന്നുള്ള അറവ് അവശിഷ്ടങ്ങള്‍ കൊത്തിപ്പറക്കുന്ന പക്ഷികള്‍ വിമാനത്താവള റണ്‍വെയില്‍ പറന്നിറങ്ങുന്നതും നായ്ക്കളും മറ്റും റണ്‍വെയില്‍ കയറുന്നതും നേരത്തെ ഭീഷണിയായിരുന്നു. സമീപ പഞ്ചായത്തുകളെ ബോധവത്കരിക്കുകയും മാലിന്യസംസ്‌കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുംചെയ്തതോടെ അറവ് അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്ന പ്രവണത ഏറെ കുറഞ്ഞു. 1000 വിമാന പറക്കലില്‍ ഒരു പക്ഷിയിടിക്കുന്ന സംഭവമാകാമെന്നാണ് അന്താരാഷ്ട്ര വ്യോമയാന നിയമത്തിലുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇത് 10,000 പറക്കലിനിടെ ഒന്നായി പരിമിതപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് പക്ഷിയിടിച്ചുള്ള സംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതാണ് വിമാനത്താവളത്തിന് പ്രധാന നേട്ടമായത്.വിമാനത്താവളത്തിനു സമീപത്തെ പച്ചപ്പ് സംരക്ഷിക്കാന്‍ അധികൃതര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുമുന്നില്‍ 'മാതൃഭൂമി'യുടെ പ്രത്യേക പുല്‍മേടും പൂന്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. റോഡിനിരുവശങ്ങളിലും മറ്റും പൂമരങ്ങളും മറ്റും വെച്ചുപിടിപ്പിക്കുകയും ചെയ്തു.
Wednesday, March 04, 2009
കോഴിക്കോട് വിമാനത്താവളത്തിന് ഇ.എം.എസ് 14001 അവാര്‍ഡ്

Subscribe to:
Post Comments (Atom)
No comments:
Post a Comment