Monday, March 09, 2009

ലൈംഗിക ആരോപണം: ഇന്ത്യന്‍ സൈനികര്‍ക്ക് യു.എന്‍ വിലക്ക്‌


ന്യൂഡല്‍ഹി: സമാധാനപാലകരായി ഇന്ത്യന്‍സൈന്യത്തെ കോംഗോയിലേക്ക് അയയേ്ക്കണ്ടെന്ന് ഐക്യരാഷ്ട്രസഭ ഇന്ത്യയെ അറിയിച്ചു. സമാധാന ദൗത്യസംഘത്തിലെ പത്ത് സൈനികര്‍ക്കെതിരെ ലൈംഗികആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. നിലവിലുള്ള ഇന്ത്യന്‍സൈനികരുടെ സേവനം അടുത്തമാസം അവസാനിക്കുകയാണ്. ഇവര്‍ക്കുപകരം സൈനികരെ കോംഗോയിലേക്ക് അയയേ്ക്കണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. അതേസമയം ഇന്ത്യന്‍ സൈനികരെ സമാധാനപാലനത്തില്‍നിന്ന് ഒഴിവാക്കുന്നതിന്റെ കാരണം ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അറിയിപ്പില്‍ കാണിച്ചിട്ടില്ല. സൈനികര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായാണ് ഔദ്യോഗികവിശദീകരണം. ജമ്മുകശ്മീര്‍ റൈഫിള്‍സിലെ 10 സൈനികര്‍ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ് വിവാദമായത്. ഇത് ഐക്യരാഷ്ട്രസഭയുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. കോംഗോയില്‍ സമാധാനപാലനത്തിനായി 200 സൈനികരെ ഇന്ത്യ പരിശീലിപ്പിച്ചുവരുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ അറിയിപ്പ് ലഭിക്കുന്നത്. ഇത് സൈന്യം സ്ഥിരീകരിച്ചു.


No comments: