നേപ്പിയര്‍: മഴ രണ്ടുവട്ടം ഇടപെട്ടിട്ടും ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെട്ടില്ല. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 53 റണ്‍സ് ജയം. തുടരെ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ പരാജയപ്പെട്ടതിന്റെ നടുക്കമൊന്നും പ്രകടിപ്പിക്കാതിരുന്ന ഇന്ത്യ, അതേ ശൈലിയില്‍ ബാറ്റ് വീശിയാണ് ചൊവ്വാഴ്ച മത്സരം സ്വന്തമാക്കിയത്. സേ്കാര്‍: ഇന്ത്യ 38 ഓവറില്‍ നാലിന് 273. ന്യൂസീലന്‍ഡ് 28 ഓവറില്‍ ഒമ്പതിന് 162. ആദ്യം ഇന്ത്യ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മഴയുടെ ഇടപെടലുണ്ടായത്. അഞ്ചാം ഓവറില്‍ സേ്കാര്‍ 27-ലെത്തിയപ്പോള്‍ മഴവന്നു. ഇതേത്തുടര്‍ന്ന് മത്സരം 38 ഓവര്‍ വീതമായി ചുരുക്കി. എന്നാല്‍, സെവാഗിന്റെയും (77) ക്യാപ്റ്റന്‍ ധോനിയുടെയും (84 നോട്ടൗട്ട്) സുരേഷ് റെയ്‌നയുടെയും (66) മികവില്‍ ഇന്ത്യ 273 റണ്‍സ് അടിച്ചെടുത്തു. സച്ചിന്‍ തെണ്ടുല്‍ക്കറും (20) യൂസഫ് പഠാനും (20 നോട്ടൗട്ട്) പിന്തുണ നല്‍കി. ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണിങ് ജോഡിയായ സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും മികച്ച തുടക്കമാണ് നല്‍കിയത്. കൈല്‍ മില്‍സെറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പറത്തി സെവാഗ് തുടങ്ങിയ റണ്‍കൊ'് ധോനിയും സുരേഷ് റെയ്‌നയും ഏറ്റെടുക്കുകയായിരുന്നു. 56 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സെവാഗ് 77 റണ്‍സെടുത്തത്. വെറ്റോറിയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച സെവാഗിനെ റോസ് ടെയ്‌ലര്‍ ഉജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഗംഭീറിനുപകരം ഓപ്പണറുടെ റോളിലെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വലിയ ഇന്നിങ്‌സ് സാധിച്ചില്ലെങ്കിലും മികച്ച തുടക്കം നല്‍കാനായി. 20 റണ്‍സെടുത്ത സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സേ്കാര്‍ 69-ലെത്തിയിരുന്നു. മൂന്നാം സ്ഥാനക്കാരനായി എത്തിയ ധോനി തുടക്കത്തില്‍ റണ്‍സെടുക്കാന്‍ വിഷമിച്ചെങ്കിലും സിംഗിളുകളിലൂടെ സേ്കാറിങ് നിരക്ക് താഴാതെ നോക്കി. സെവാഗ് പുറത്തായപ്പോള്‍ എത്തിയ യുവരാജ് (2) പെട്ടെന്ന് റണ്ണൗട്ട് ആയെങ്കിലും അത് ഇന്ത്യയെ ബാധിച്ചില്ല. സുരേഷ് റെയ്‌ന വമ്പനടികളോടെ അതിവേഗം ഇന്ത്യയെ മുന്നോട്ടുനയിച്ചു. പരിക്കില്‍നിന്ന് മോചിതനായെത്തിയ കൈല്‍ മില്‍സിനെയാണ് ധോനിയും റെയ്‌നയും അനായാസം നേരിട്ടത്. 12.2 ഓവറിനിടെ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇവര്‍ പിരിയുന്നത് റെയ്‌നയുടെ പുറത്താകലോടെയാണ്. 39 പന്തില്‍ അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തിയാണ് റെയ്‌ന 66 റണ്‍സ് നേടിയത്. പിന്നീടുവന്ന യൂസഫ് പഠാന്‍, രണ്ട് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സേ്കാറിലെത്തുകയായിരുന്നു. 89 പന്തുകളില്‍നിന്ന് ആറ് ബൗണ്ടറികളോടെയാണ് ധോനിയുടെ 84 റണ്‍സ് പിറന്ന ഇന്നിങ്‌സ്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ മികച്ച ഫോമിലായിരുന്ന ഗൗതം ഗംഭീര്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെന്നതാണ് മത്സരത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ന്യൂസീലന്‍ഡിന്റെ മുഖ്യ ബാറ്റ്‌സ്മാന്‍ ബ്രെണ്ടന്‍ മെക്കല്ലത്തെ സേ്കാര്‍ ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആക്രമിച്ചത്. ഓപ്പണര്‍മാരായ മെക്കല്ലത്തെയും റൈഡറെയും (11) പുറത്താക്കിയത് പ്രവീണ്‍ കുമാറാണ്. മാര്‍ട്ടിന്‍ ഗപ്റ്റിലും (64) റോസ് ടെയ്‌ലറും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ടെയ്‌ലറെ വീഴ്ത്തി യൂസഫ് പഠാന്‍ ആ കുതിപ്പ് തടഞ്ഞു. ഗ്രാന്റ് എലിയട്ട് റണ്ണൗട്ടായതോടെ ആതിഥേയര്‍ നാലിന് 111 എന്ന നിലയിലായി. കിവികള്‍ പതറി നില്‍ക്കെയെത്തിയ മഴ വീണ്ടും കളിയപഹരിച്ചു. മഴയ്ക്കുശേഷം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസീലന്‍ഡിന്റെ ലക്ഷ്യം 43 പന്തുകളില്‍നിന്ന് 105 റണ്‍സായി നിശ്ചയിച്ചു. മഴയ്ക്കുശേഷം റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനുമുന്നെ ജേക്കബ് ഓറത്തെ(0) യുവരാജിന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഗപ്റ്റിലിനെയും നീല്‍ ബ്രൂമിനെയും കൈല്‍ മില്‍സിനെയും നാലുപന്തുകള്‍ക്കിടെ പുറത്താക്കി ഹര്‍ഭജന്‍സിങ് ന്യൂസീലന്‍ഡിനെ മത്സരത്തില്‍നിന്ന് പുറത്താക്കി. ഇയാന്‍ ബട്ട്‌ലര്‍(0) സഹീര്‍ ഖാന്റെ പന്തില്‍ പുറത്തായതോടെ അഞ്ചിന് 132 എന്ന നിലയില്‍നിന്ന് ഒമ്പതിന് 132 എന്ന നിലയിലായി ആതിഥേയര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വെറ്റോറി(26 നോട്ടൗട്ട്)യുടെ ശ്രമങ്ങള്‍ക്ക് ടീമിന്റെ തോല്‍വിഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ സിങ് മൂന്നും പ്രവീണ്‍ കുമാര്‍ രണ്ടും വിക്കറ്റെടുത്തു. ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും തിളങ്ങിയ ധോനിയാണ് മാന്‍ ഓഫ് ദ മാച്ച്.സ്‌കോര്‍ബോര്‍ഡ്ഇന്ത്യസെവാഗ് സി ടെയ്‌ലര്‍ ബി വെറ്റോറി 77, തെണ്ടുല്‍ക്കര്‍ സി മെക്കല്ലം ബി ബട്ട്‌ലര്‍ 20, ധോനി നോട്ടൗട്ട് 84, യുവരാജ് റണ്ണൗട്ട് 2, റെയ്‌ന സി ഒബ്രയന്‍ ബി എലിയട്ട് 66, യൂസഫ് പഠാന്‍ നോട്ടൗട്ട് 20, എക്‌സ്ട്രാസ് 4, ആകെ 38 ഓവറില്‍ നാലിന് 273. വിക്കറ്റ് വീഴ്ച: 1-69, 2-121, 3-131, 4-241. ബൗളിങ്: കൈല്‍ മില്‍സ് 7-0-69-0, ഇയാന്‍ ഒബ്രയന്‍ 8-1-52-0, ഇയാന്‍ ബട്ട്‌ലര്‍ 8-1-42-1, ഓറം 2-0-19-0, വെറ്റോറി 8-0-42-1. റൈഡര്‍ 3-0-27-0, എലിയട്ട് 2-0-20-1. ന്യൂസീലന്‍ഡ്റൈഡര്‍ സി സെവാഗ് ബി പ്രവീണ്‍ കുമാര്‍ 11, ബ്രെണ്ടന്‍ മെക്കല്ലം സി ഹര്‍ഭജന്‍ ബി പ്രവീണ്‍ കുമാര്‍ 0, മാര്‍ട്ടിന്‍ ഗപ്റ്റില്‍ സി ഗംഭീര്‍ ബി ഹര്‍ഭജന്‍ 64, ടെയ്‌ലര്‍ സി തെണ്ടുല്‍ക്കര്‍ ബി യൂസഫ് പഠാന്‍ 31, എലിയട്ട് റണ്ണൗട്ട് 11, ഓറം സ്റ്റമ്പ്ഡ് ധോനി ബി യുവരാജ് 0, നീല്‍ ബ്രൂം സ്റ്റമ്പ്ഡ് ധോനി ബി ഹര്‍ഭജന്‍ 2, ബട്ട്‌ലര്‍ സി മുനാഫ് ബി സഹീര്‍ 0, കൈല്‍ മില്‍സ് സി സെവാഗ് ബി ഹര്‍ഭജന്‍ 0, വെറ്റോറി നോട്ടൗട്ട് 26, ഒബ്രയന്‍ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 14, ആകെ 28 ഓവറില്‍ ഒമ്പതുവിക്കറ്റിന് 162. വിക്കറ്റ് വീഴ്ച: 1-0, 2-23, 3-81, 4-111,5-111, 6-132, 7-132, 8-132, 9-132. ബൗളിങ്: സഹീര്‍ ഖാന്‍ 6-1-19-1, പ്രവീണ്‍ കുമാര്‍ 6-1-28-2, മുനാഫ് 2-0-14-0, യുവരാജ് 6-0-42-1, യൂസഫ് 4-0-22-1, ഹര്‍ഭജന്‍ 4-0-27-3. പാകിസ്താനില്‍ പോകാതിരുന്നത് ഭാഗ്യം -ധോനിനേപ്പിയര്‍: പാകിസ്താനിലേക്കുള്ള ഇന്ത്യയുടെ പര്യടനം റദ്ദാക്കിയത് ഭാഗ്യമായിക്കരുതുന്നുവെന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷം തോന്നുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം,എസ്.ധോനി പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ, ശ്രീലങ്കന്‍ താരങ്ങള്‍ ലാഹോറില്‍ ആക്രമിക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് അതിനോട് പ്രതികരിക്കുകയായിരുന്നു ധോനി. ശ്രീലങ്കന്‍ താരങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായതറിഞ്ഞ് താന്‍ ഞെട്ടിയെന്നും താനും ഇന്ത്യന്‍ ടീമും ഇപ്പോള്‍ ന്യൂസീലന്‍ഡിലാണെന്നതില്‍ ആശ്വാസം തോന്നിയെന്നും ധോനി പറഞ്ഞു. പാകിസ്താനിലേക്ക് ഇന്ത്യ പര്യടനം നടത്തിയിരുന്നെങ്കില്‍ ആക്രമണം നേരിടേണ്ടിവരുമായിരുന്നുവെന്ന് പറയാനാവില്ലെങ്കിലും അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും ധോനി പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കറുത്ത ആംബാന്‍ഡണിഞ്ഞാണ് ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും താരങ്ങള്‍ മത്സരം കളിച്ചത്.
Wednesday, March 04, 2009
മഴകളിച്ചിട്ടും ഇന്ത്യയ്ക്ക് ജയം

Subscribe to:
Post Comments (Atom)
No comments:
Post a Comment