ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഇന്നുമുതല്‍ലണ്ടന്‍: ബുധനാഴ്ച ആരംഭിക്കുന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിനം ഇന്ത്യയുടെ സൈന നേവാള്‍ ഫ്രാന്‍സിന്റെ ലോകനാലാം നമ്പര്‍താരം ഹോങ്‌യാന്‍ പീയെ നേരിടും. ലോക റാങ്കിങ്ങില്‍ പത്താം നമ്പര്‍താരമാണെങ്കിലും സൈനയ്ക്ക് ഇവിടെ സീഡിങ്ങില്ല. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് വിട്ടുനിന്ന സൈന പരിക്കിനുശേഷം കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. മുമ്പ് ഹോങ്‌യാനെ തോല്പിച്ചിട്ടുള്ള ഇന്ത്യന്‍ താരത്തിന് എതിരാളിയുടെ കരുത്തില്‍ തെല്ലും ആശങ്കയില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ്. പുരുഷ വിഭാഗത്തില്‍ ലോക 13-ാം നമ്പര്‍ താരമായ ഇന്ത്യയുടെ ചേതന്‍ ആനന്ദ് ബുധനാഴ്ച ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു സ്മിത്തിനെ നേരിടും. അനൂപ് ശ്രീധര്‍ മലേഷ്യയുടെ ബെങ് ഹോങ് ക്വാനെയും ആനന്ദ് പവാര്‍ ഇംഗ്ലണ്ടിന്റെ കാള്‍ ബാക്‌സറ്ററിനെയും നേരിടുമ്പോള്‍, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-ശ്രുതി കുര്യന്‍ സഖ്യം മലേഷ്യന്‍ സംഘത്തെയാണ് ബുധനാഴ്ച നേരിടുക.
Wednesday, March 04, 2009
സൈനയ്ക്ക് കടുത്ത എതിരാളി

Subscribe to:
Post Comments (Atom)
No comments:
Post a Comment