Thursday, March 05, 2009

'തേജസി'ന്റെ ആയുധവിക്ഷേപണശേഷി: പരീക്ഷണം വിജയം


ബാംഗ്ലൂര്‍: ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ തേജസിന്റെ ആയുധവിക്ഷേപണം ആദ്യപരീക്ഷണത്തില്‍ത്തന്നെ വിജയം കണ്ടു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു വ്യോമസേനാ താവളത്തിലായിരുന്നു തേജസിന്റെ ആയുധവിക്ഷേപണശക്തിപരിശോധന നടന്നത്. രണ്ടാഴ്ച പരീക്ഷണം തുടരും. ആയുധത്തെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് വിക്ഷേപിക്കാനും കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിക്കാനുമുള്ള പരീക്ഷണങ്ങളാണ് നടന്നുവരുന്നത്. വ്യോമസേനയുടെ വിവിധ മേഖലകളിലെ വിദഗ്ദ്ധ ര്‍ പരീക്ഷണത്തിനുണ്ട്. ദേശീയ വ്യോമയാന പരിശോധനാകേന്ദ്രമാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണകേന്ദ്രത്തെയും ടെലിപെട്രി സ്റ്റേഷന്‍ താവളത്തെയും ഇന്‍സാറ്റ് വഴിയും കവചിത ഫൈബര്‍ ഓപ്റ്റിക് ചാനല്‍ വഴിയും ബന്ധിപ്പിക്കാന്‍ ക്രമീകരണമായി. ഇതോടെ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ നടക്കുന്ന പരീക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങള്‍വരെ വിദഗ്ദ്ധ ര്‍ക്കും രൂപകല്പന ചെയ്തവര്‍ക്കും യഥാസമയം ഇവിടെയിരുന്ന് നിരീക്ഷിക്കാമെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍.ഡി.ഒ.) അറിയിച്ചു. ഐ.എസ്.ആര്‍.ഒ. നല്‍കിയ ജി.പി.എസ്. റേഡിയോ സൊണ്‍ഡെ ഉപയോഗിച്ചാണ് പരീക്ഷണസ്ഥലത്ത് കൃത്യമായ ഉന്നതാന്തരീക്ഷ വിവരം ശേഖരിക്കുന്നത്.


No comments: