Wednesday, March 04, 2009

ജിഐസി ഹൗസിങ് ഫിനാന്‍സില്‍ മോര്‍ട്ട്‌ഗേജ് വായ്പ


കൊച്ചി: ഭവനവായ്പാ രംഗത്തെ പ്രമുഖ സ്ഥാപനമായ ജിഐസി ഹൗസിങ് ഫിനാന്‍സ് മോര്‍ട്ട്‌ഗേജ് വായ്പ ലഭ്യമാക്കുകയാണെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എം. ശിവരാമന്‍ അറിയിച്ചു. വികസനത്തിന്റെ ഭാഗമായി പുതിയ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വീട് വെയ്ക്കുന്നതിനും വീടും വസ്തുവും കൂടി വാങ്ങുന്നതിനും വീട് പുതുക്കി പണിയുന്നതിനും ഫ്‌ളാറ്റ് വാങ്ങുന്നതിനും കമ്പനിയില്‍ ഭവനവായ്പ ലഭ്യമാണ്. ഇതിനു പുറമെയാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് വായ്പാ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നിന ഇന്‍ഷൂറന്‍സ് സംരക്ഷണത്തോടു കൂടിയ ഭവന വായ്പയാണ് കമ്പനി ലഭ്യമാക്കുന്നത്. സ്വാഭാവിക മരണം, അപകട മരണം, അഗ്നിബാധ, പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള പരിരക്ഷ എന്നീ ഇന്‍ഷൂറന്‍സുകളാണ് ഭവന വായ്പയോടൊപ്പം നല്‍കുന്നതെന്ന് ശിവരാമന്‍ അറിയിച്ചു.


No comments: