തൃശ്ശൂര്‍: ഫിബ്രവരിയില്‍ത്തന്നെ ശക്തമായ വേനലും വര്‍ധിച്ച പാല്‍ ഉപഭോഗവും മില്‍മയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ക്ഷാമം നേരിടാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരേണ്ട പാലിന്റെ അളവ് റെക്കോഡായി. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുംനിന്ന് 4.67 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം മില്‍മ വാങ്ങേണ്ടിവരുന്നു. കഴിഞ്ഞവര്‍ഷം ഈ സമയം പ്രതിദിനം 2.50 ലക്ഷം ലിറ്ററേ വാങ്ങേണ്ടിയിരുന്നുള്ളൂ. കേരളത്തിലെ കര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്നത് 6.40 ലക്ഷം ലിറ്ററാണ്. പ്രതിദിനം വില്‍ക്കാന്‍ വേണ്ടത് 10.70 ലക്ഷം ലിറ്ററും. സംഭരണം കഴിഞ്ഞ് ആവശ്യമായി വരുന്ന 4.67 ലക്ഷം ലിറ്ററില്‍ 3.20 ലക്ഷം ലിറ്റര്‍ കര്‍ണാടകത്തില്‍നിന്നാണ് വാങ്ങുന്നത്. വാസന്‍, കോളാര്‍, മൈസൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍നിന്ന് മില്‍ക്ക് ഫെഡറേഷന്‍ മുഖാന്തിരമാണ് വാങ്ങല്‍. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറജില്‍നിന്ന് 1.50 ലക്ഷം ലിറ്റര്‍ വാങ്ങുന്നു. വില്പനയില്‍ അതേസമയം വലിയ വര്‍ധനയും വന്നു. മുന്‍മാസങ്ങളില്‍ 9.60 ലക്ഷം ലിറ്റര്‍ ആയിരുന്നു പ്രതിദിന വില്പനയെങ്കില്‍ ഇപ്പോഴത് 10.70 ലക്ഷം ലിറ്ററായി. ഡിസംബര്‍ വരെ വില്പനയില്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് മില്‍മ പ്രവര്‍ത്തിച്ചത്. പിന്നീട് അത് പിന്‍വലിച്ചു. അതോടെ, സ്വകാര്യ ബ്രാന്‍ഡുകളെ ആശ്രയിച്ചിരുന്നവരടക്കം വലിയൊരു വിഭാഗംകൂടി മില്‍മയുടെ ഉപഭോക്താക്കളായി. ആവശ്യത്തിന് പാല്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നു. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ ഉല്പാദനം ഇനിയും കുറയും. കടുത്ത ചൂട് പശുക്കളുടെ പാല്‍ ഉല്പാദനവ്യവസ്ഥയെ ബാധിക്കുകയാണെന്ന് ഡയറി സയന്‍സ് കോളേജിലെ ഡോ. സുധീര്‍ബാബു ചൂണ്ടിക്കാട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങാവുന്നതിന്റെ പരമാവധി ആയിക്കഴിഞ്ഞ സ്ഥിതിക്ക് പ്രതിസന്ധി എങ്ങനെ നേരിടും എന്നതാണ് മില്‍മയെ കുഴക്കുന്നത്. ആന്ധ്രയെയും തമിഴ്‌നാടിനെയും ആശ്രയിക്കാനാവില്ല. കാരണം, ആ സംസ്ഥാനങ്ങളിലും പാല്‍ക്ഷാമം ഉണ്ട്.
Wednesday, March 04, 2009
അന്യസംസ്ഥാനത്തുനിന്നുള്ള മില്‍മയുടെ പാല്‍വാങ്ങല്‍ റെക്കോഡിലേക്ക്

Subscribe to:
Post Comments (Atom)
No comments:
Post a Comment