തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തട്ടകങ്ങളുറപ്പിക്കാന്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തിരക്ക് തുടങ്ങി. കോണ്‍ഗ്രസ് മത്സരിക്കുന്ന 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് വെള്ളിയാഴ്ച ഏകദേശ രൂപമാകും. തിരുവനന്തപുരം സീറ്റില്‍ മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. വി. എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, എന്‍. ശക്തന്‍ എം. എല്‍. എ. എന്നിവരാണ് പട്ടികയില്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കെ. പി. സി. സി. വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍, കെ. മോഹനചന്ദ്രന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്. കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഒട്ടേറെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. രാജന്‍, ഐ. എന്‍. ടി. യു. സി. പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കെ. സുരേഷ്ബാബു, തെന്നല ബാലകൃഷ്ണപിള്ള, എം. എം. ഹസ്സന്‍, വി. എം. സുധീരന്‍ തുടങ്ങിയ പേരുകളാണ് അതില്‍ പ്രധാനം. കൂടാതെ സീറ്റ് പ്രതീക്ഷിക്കുന്നവരില്‍ എസ്. കൃഷ്ണകുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഉണ്ട്. കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സര രംഗത്തില്ലെങ്കില്‍ പത്തനംതിട്ടയില്‍ ഡി. സി. സി. പ്രസിഡന്റ് പി. മോഹന്‍രാജ്, ഫിലിപ്പോസ് തോമസ്, ലതികാസുഭാഷ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ എ. ഐ. സി. സി. സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, അടൂര്‍ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ബാബുദിവാകര്‍, ശ്രീനിജന്‍ തുടങ്ങിയ പേരുകള്‍ പ്രാരംഭ പട്ടികയില്‍ ഉണ്ട്. വി. എം. സുധീരന്‍ ഒരുക്കമാണെങ്കില്‍ ആലപ്പുഴയില്‍ മുന്‍ഗണന അദ്ദേഹത്തിന് തന്നെയായിരിക്കും. അതിന് പുറമേ പ്രൊഫ. ജി. ബാലചന്ദ്രന്‍, ദേവദത്ത് ജി. പുറക്കാട്, സി. ആര്‍. ജയപ്രകാശ് എന്നിവര്‍ക്കൊപ്പം ഷാനിമോള്‍ ഉസ്മാന്റെ പേരുമുണ്ട്. ഇടുക്കിയില്‍ ഡി. സി. സി. പ്രസിഡന്റ് പി. ടി. തോമസ് പരിഗണനാ പട്ടികയിലെ ആദ്യപേരുകാരനാണ്. ഇ. എം. ആഗസ്തി, ജോയ് തോമസ് എന്നീ പേരുകളും പരിഗണനയില്‍ ഉണ്ട്. കോണ്‍ഗ്രസ്സിന്റെ പ്രസ്റ്റീജ് സീറ്റായ എറണാകുളം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഏറ്റവും അനുയോജ്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനനേതൃത്വം. എന്‍. എസ്. യു. പ്രസിഡന്റ് ഹൈബി ഈഡന്‍, കെ. വി. തോമസ് എം. എല്‍. എ., ഡൊമനിക് പ്രസന്‍േറഷന്‍ എന്നീ പേരുകളാണ് പരിഗണനയില്‍ വരുന്നത്. ചാലക്കുടിയും തൃശ്ശൂരും പാക്കേജ് അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. ചാലക്കുടിയില്‍ ടി. വി. ചന്ദ്രമോഹന്‍, പി. പി. തങ്കച്ചന്‍, വി. എം. സുധീരന്‍, ബെന്നിബഹന്നാന്‍, പി. സി. ചാക്കോ, ടോം വടക്കന്‍ എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. തൃശ്ശൂരില്‍ പി. സി. ചാക്കോ, ടി. വി. ചന്ദ്രമോഹന്‍, വി. എം. സുധീരന്‍ തുടങ്ങിയവരില്‍ ഒരാളെ നിര്‍ത്താനായിരിക്കും ആലോചന. പാലക്കാട് മണ്ഡലത്തില്‍ ശശി തരൂരിന്റെ പേര് സാധ്യതാപട്ടികയില്‍ സ്ഥാനം പിടിക്കും. അതോടൊപ്പം ഡി. സി. സി. പ്രസിഡന്റ് എ. വി. ഗോപിനാഥ്, വി. കെ. ശ്രീകണ്ഠന്‍ തുടങ്ങിയവരുടെ പേരും ഉണ്ടായിരിക്കും. ആലത്തൂരില്‍ കെ. എ. തുളസിക്കാണ് സീറ്റ് കിട്ടുന്നതെങ്കില്‍ പാലക്കാട്ട് വി. കെ. ശ്രീകണ്ഠനുള്ള സാധ്യത മങ്ങും. ലോക്‌സഭാ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന ദമ്പതിമാര്‍ ഇവര്‍ മാത്രമാണ്. ഡോ. എം. എ. കുട്ടപ്പന്‍, ശ്രീനിജന്‍ തുടങ്ങിയവരും ആലത്തൂരിലെ പട്ടികയില്‍ ഉള്‍പ്പെടും. കോഴിക്കോട് മണ്ഡലത്തില്‍ എ. സുജനപാല്‍, പി. വി. ഗംഗാധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി. സിദ്ദിഖ്, കെ. സി. അബു, പി. ശങ്കരന്‍ തുടങ്ങിയ പ്രഗത്ഭരുടെ നിരതന്നെ പരിഗണനാ ലിസ്റ്റിലുണ്ട്. പുതിയ മണ്ഡലമായ വയനാട്ടില്‍ കെ. സി. റോസക്കുട്ടി, എം. ഐ. ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം. കെ. രാഘവന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. വടകരയിലും എ. സുജനപാലിന്റെ പേരുണ്ട്. പി. എം. സുരേഷ്ബാബു, ടി. സിദ്ദിഖ് എന്നിവരേയും പണിഗണിക്കും. കണ്ണൂരില്‍ അസഫലി, സണ്ണിജോസഫ്, കെ. സുധാകരന്‍ എം.എല്‍. എ. എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ട് കെ. പി. സി. സി. ജനറല്‍ സെക്രട്ടറി കോടോത്ത് ഗോവിന്ദന്‍നായര്‍, ഡി. സി. സി. ജനറല്‍ സെക്രട്ടറി ബി. സുബ്ബയ്യറായ്, സി. കെ. ശ്രീധരന്‍, ടി. സിദ്ദിഖ് എന്നിവരെയാണ് പട്ടികയിലുള്‍പ്പെടുത്തുക. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണി മത്സരിക്കും. മലപ്പുറത്ത് കേന്ദ്രമന്ത്രി ഇ. അഹമ്മദും. പൊന്നാനിയില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മുന്‍ മന്ത്രി ഇ. ടി. മുഹമ്മദ്ബഷീര്‍, എം. പി. അബ്ദുസമദ് സമദാനി, ടി. എ. അഹമ്മദ് കബീര്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്.പ്രചാരണത്തിന് 'ജയ്‌ഹോ' കോണ്‍ഗ്രസ് വാങ്ങിന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വിജയഗീതം മുഴക്കിയ എ.ആര്‍. റഹ്മാന്റെ 'ജയ്‌ഹോ' കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പില്‍ പ്രചാരണഗാനമാക്കുന്നു. എട്ട് ഓസ്‌കറുകള്‍ നേടിയ 'സ്‌ലം ഡോഗ് മില്യനയറി'ലേതാണ് ജനപ്രീതിയാര്‍ജിച്ച ഈ ഗാനം. 'ജയ്‌ഹോ' പ്രചാരണത്തിനുപയോഗിക്കാനുള്ള അവകാശം മ്യൂസിക് കമ്പനിയായ ടി. സീരീസില്‍ നിന്ന് തങ്ങള്‍ സ്വന്തമാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഗുല്‍സാര്‍ എഴുതി റഹ്മാന്‍ ഈണം പകര്‍ന്ന 'ജയ്‌ഹോ'യ്ക്ക് ഇരട്ട ഓസ്‌കറാണ് ലഭിച്ചത്; പശ്ചാത്തല സംഗീതത്തിനും മികച്ച ഗാനത്തിനും.
Wednesday, March 04, 2009
കോണ്‍ഗ്രസ് പട്ടിക വെള്ളിയാഴ്ചയോടെ

Subscribe to:
Post Comments (Atom)
No comments:
Post a Comment