Thursday, March 05, 2009

അപ്പോളോ ടയേഴ്‌സ്: ലോക്കൗട്ട് പിന്‍വലിച്ചു


കളമശ്ശേരി: അപ്പോളോ ടയേഴ്‌സില്‍ മൂന്നുമാസം നീണ്ട ലോക്കൗട്ട് പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ അപ്പോളോ ടയേഴ്‌സ് തുറന്നുപ്രവര്‍ത്തിക്കാന്‍ മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.ബുധനാഴ്ച വൈകീട്ട് മന്ത്രി പി.കെ. ഗുരുദാസന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്. മാനേജ്‌മെന്റ് മുന്നോട്ടുവച്ച 12 ആവശ്യങ്ങളില്‍ അധികവും ധാരണയിലെത്തിയതായി യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.അപ്പോളോ ടയേഴ്‌സില്‍ നാല് കോടിയുടെ പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാനും പ്രതിദിന ഉത്പാദനം 98 ടണ്ണിലേക്ക് ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കമ്പനി ലോക്കൗട്ടിലേക്ക് നീങ്ങിയത്. അതേത്തുടര്‍ന്ന് അഞ്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.


No comments: