വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക സൈനികേതര ആണവക്കരാര്‍ അമേരിക്കന്‍ ഉത്പന്ന കയറ്റുമതിക്ക് വന്‍ അവസരം തുറന്നുനല്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പുതുതായി സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വ്യാപാരം കുത്തനെ വര്‍ധിക്കുമെന്നും അമേരിക്കന്‍ വാണിജ്യ പ്രതിനിധി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008-ല്‍ 4500 കോടി ഡോളറിന്റെ ചരക്കുവ്യാപാരമുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പല മേഖലകളിലും ഇപ്പോഴും ഇന്ത്യ, വിപണി പരിമിതപ്പെടുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഉയര്‍ന്ന ഇറക്കുമതി ചുങ്കം, ഇറക്കുമതിക്കെതിരെ വിവേചനം, സുതാര്യതയില്ലാത്ത നടപടിക്രമങ്ങള്‍ തുടങ്ങിയവ വ്യാപാരത്തെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൗദ്ധിക സ്വത്തവകാശത്തിന്റെ കാര്യത്തില്‍ ഇന്ത്യയെടുക്കുന്ന നിലപാടുകള്‍ തര്‍ക്കപ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Wednesday, March 04, 2009
ആണവക്കരാര്‍ അമേരിക്കയ്ക്ക് നേട്ടമെന്ന് റിപ്പോര്‍ട്ട്

Subscribe to:
Post Comments (Atom)
No comments:
Post a Comment