കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂപംകൊണ്ട കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം സീറ്റുധാരണയിലെത്തുംമുന്‍പാണ് ഇടതുപാര്‍ട്ടികള്‍ 42 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആകെ സ്ഥാനാര്‍ഥികളില്‍ 18 പേരും പുതുമുഖങ്ങളാണ്. സി.പി.എമ്മിന് 32, ആര്‍.എസ്.പി.ക്ക് നാല്, ഫോര്‍വേഡ് ബ്ലോക്കിനും സി.പി.ഐ.ക്കും മൂന്നുവീതം എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സി.പി.എമ്മിന്റെ 15 എം.പി.മാര്‍ വീണ്ടും മത്സരിക്കുന്നുണ്ട്. പുതുമുഖങ്ങളില്‍ 13 പേരും സി.പി.എമ്മില്‍ നിന്നുള്ളവരാണ്. മൃഗവിഭവമന്ത്രി അനിസുര്‍റഹ്മാന്‍ (സി.പി.എം.), ഭക്ഷ്യസംസ്‌കരണ മന്ത്രി സെയ്‌ലന്‍ സര്‍ക്കാര്‍ (സി.പി.എം.), മറ്റൊരു മന്ത്രിയായ മനോഹര്‍ തിര്‍കെ (ആര്‍.എസ്.പി.) എന്നിവരാണ് പുതുമുഖങ്ങളില്‍ പ്രമുഖര്‍. മുന്‍ അത്‌ലറ്റും സി.പി.എമ്മിന്റെ വനിതാ സ്ഥാനാര്‍ഥിയുമായ ജ്യോതിര്‍മയി സിക്ദര്‍ കൃഷ്ണനഗറിലും സുസ്മിത ബുവ്‌രി ബങ്കുരയിലും തിരഞ്ഞെടുപ്പിനെ നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ സി.പി.എമ്മിന്റെ രവിന്‍ദേവ് വീണ്ടും മത്സരിക്കും. ജാങ്കിപുരില്‍ കോണ്‍ഗ്രസ് നേതാവും വിദേശകാര്യമന്ത്രിയുമായ പ്രണബ്മുഖര്‍ജിക്കെതിരെ സി.പി.എമ്മിലെ മൃഗാംഗോ ഭട്ടാചാര്യയാണ് മത്സരിക്കുക. സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവ് ഗുരുദാസ് ദാസ്ഗുപ്ത മണ്ഡല പുനര്‍നിര്‍ണയത്തില്‍ പുതുതായി രൂപംകൊണ്ട ഗതാല്‍ മണ്ഡലത്തിലാണ് മത്സരിക്കുക. പ്രയാസമേറിയ അന്തരീക്ഷത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബസു സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്.
Wednesday, March 04, 2009
സി.പി.എമ്മിന് 18 പുതുമുഖങ്ങള്‍: ബംഗാളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായി

Subscribe to:
Post Comments (Atom)
No comments:
Post a Comment