തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ രണ്ട്തവണയായി കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ചെറിയ കുറവിന് ആനുപാതികമായി ബസ്ചാര്‍ജില്‍ വേണ്ട കുറവ് വരുത്താന്‍ എല്‍.ഡി.എഫ്. ഏകോപനസമിതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 147 ഡോളറില്‍നിന്നും 33 ഡോളറായാണ് കുറഞ്ഞിരിക്കുന്നത്. അതിനനുസരിച്ചുള്ള കുറവ് വരുത്താതെ കേന്ദ്ര സര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ശ്രമിച്ചതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബസ്‌യാത്രാ നിരക്ക് കുറയ്ക്കുന്നതിനൊപ്പം ഓട്ടോ - ടാക്‌സി നിരക്കും കുറയ്ക്കുമോയെന്ന ചോദ്യത്തിന് അതുസംബന്ധിച്ച് ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കുമെന്നായിരുന്നു മറുപടി. ബസ്ചാര്‍ജ് കുറയ്ക്കാനുള്ള നീക്കത്തെ ബസുടമകളുടെ സംഘടനകള്‍ എതിര്‍ത്തകാര്യം ശ്രദ്ധയില്‍പ്പെട്ടോയെന്ന ചോദ്യത്തിന് അവര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇന്ധന വില കുറഞ്ഞുവെന്നത് വസ്തുതയാണല്ലോയെന്ന് വൈക്കം വിശ്വന്‍ മറുപടി നല്‍കി.....
Sunday, February 01, 2009
ബസ്ചാര്‍ജ് കുറയ്ക്കാന്‍ എല്‍.ഡി.എഫ്. നിര്‍ദേശം

Subscribe to:
Post Comments (Atom)
No comments:
Post a Comment