Sunday, February 01, 2009

ഇന്‍ക്യുബേറ്ററില്‍ തീപ്പിടിത്തം: പട്യാലയില്‍ 5 ശിശുക്കള്‍ വെന്തുമരിച്ചു


പട്യാല: പഞ്ചാബിലെ പട്യാലയില്‍ സര്‍ക്കാര്‍ ആസ്പത്രിയിലെ ഇന്‍ക്യുബേറ്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് നവജാതശിശുക്കള്‍ വെന്തുമരിച്ചു. മൂന്ന് ശിശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രജീന്ദ്ര ആസ്പത്രിയില്‍ മൂന്നരയോടെയാണ് അപകടം. മഞ്ഞപ്പിത്തമുണ്ടെന്നു സംശയിക്കുന്ന പത്ത് കുഞ്ഞുങ്ങളാണ് അപകടസമയത്ത് ഇന്‍ക്യുബേറ്ററില്‍ ഉണ്ടായിരുന്നത്. മൂന്നുദിവസം മുതല്‍ ഏഴുദിവസംവരെ പ്രായമുള്ള മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇന്‍ക്യുബേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് യൂണിറ്റിലെ ഒരു ട്യൂബ്‌ലൈറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ സേ്ഫാടനമുണ്ടായി. സേ്ഫാടനത്തില്‍ മറ്റ് ട്യൂബ്‌ലൈറ്റുകളും ഗ്ലാസുകളും പൊട്ടിത്തെറിച്ചു.....


No comments: