കൊളംബോ: എല്‍.ടി.ടി.ഇയുമായി വെടിനിര്‍ത്തലിനുള്ള സാധ്യത തള്ളിയ ശ്രീലങ്കന്‍ സൈന്യം അവശേഷിക്കുന്ന പുലികേന്ദ്രങ്ങള്‍കൂടി കീഴടക്കാന്‍ ആക്രമണം ശക്തമാക്കി. പുലിത്തലവന്‍ പ്രഭാകരന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഒരു ബങ്കര്‍കൂടി സൈന്യം പിടിച്ചെടുത്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാനും അന്താരാഷ്ട്ര സമ്മര്‍ദം മുറുകുന്നതിനിടെ എല്‍.ടി.ടി.ഇ. നയതന്ത്രശ്രമങ്ങള്‍ക്കായി ശെല്‍വരശ പത്മനാഥനെ പുതിയ പ്രതിനിധിയായി നിയമിച്ചു. സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 48 മണിക്കൂര്‍ സമയം തീരുന്നതിനുമുമ്പുതന്നെ ജനവാസ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായും വാന്നിയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള മനുഷ്യവികസന കേന്ദ്രത്തിന്റെ ഓഫീസ് തകര്‍ന്നതായും പുലി അനകൂല വെബ്‌സൈറ്റായ തമിഴ്‌നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.....
Sunday, February 01, 2009
പ്രഭാകരന്റെ ഒരു ബങ്കര്‍കൂടി പിടിച്ചു; പുലികള്‍ക്ക് പുതിയ നയതന്ത്ര പ്രതിനിധി
കൊളംബോ: എല്‍.ടി.ടി.ഇയുമായി വെടിനിര്‍ത്തലിനുള്ള സാധ്യത തള്ളിയ ശ്രീലങ്കന്‍ സൈന്യം അവശേഷിക്കുന്ന പുലികേന്ദ്രങ്ങള്‍കൂടി കീഴടക്കാന്‍ ആക്രമണം ശക്തമാക്കി. പുലിത്തലവന്‍ പ്രഭാകരന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഒരു ബങ്കര്‍കൂടി സൈന്യം പിടിച്ചെടുത്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാനും അന്താരാഷ്ട്ര സമ്മര്‍ദം മുറുകുന്നതിനിടെ എല്‍.ടി.ടി.ഇ. നയതന്ത്രശ്രമങ്ങള്‍ക്കായി ശെല്‍വരശ പത്മനാഥനെ പുതിയ പ്രതിനിധിയായി നിയമിച്ചു. സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 48 മണിക്കൂര്‍ സമയം തീരുന്നതിനുമുമ്പുതന്നെ ജനവാസ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായും വാന്നിയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള മനുഷ്യവികസന കേന്ദ്രത്തിന്റെ ഓഫീസ് തകര്‍ന്നതായും പുലി അനകൂല വെബ്‌സൈറ്റായ തമിഴ്‌നെറ്റ് റിപ്പോര്‍ട്ട് ചെയ്തു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment