Monday, February 02, 2009

ശുപാര്‍ശ തള്ളണമെന്ന് സി.പി.എം.തിരഞ്ഞെടുപ്പുകമ്മീഷന്‍ പ്രശ്‌നം പുകയാന്‍ സാധ്യത


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം നവീന്‍ ചാവ്‌ലയെ മാറ്റണമെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്സും യു.പി.എ. സഖ്യകക്ഷികളും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്‌നം നീറിപ്പുകയാന്‍ സാധ്യത. ഗോപാലസ്വാമിയുടെ നിര്‍ദേശം തള്ളണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു. എന്നാല്‍, ബി.ജെ.പി. മുഖ്യകമ്മീഷണര്‍ക്ക് ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷനില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞത്.തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്്് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നവീന്‍ ചാവ്‌ലയും പങ്കെടുക്കുന്നുണ്ട്.....


No comments: