Sunday, February 01, 2009

പവന് 10,400 രൂപ


കൊച്ചി: പവന്‍വില പുതിയ ഉയരത്തില്‍. ശനിയാഴ്ച 120 രൂപ വര്‍ധിച്ചതോടെ പവന്‍ വില 10,400 രൂപയിലെത്തി. ഗ്രാമിന് 1300 രൂപ. തങ്കത്തിന് 1401 രൂപയില്‍നിന്ന് 1415 രൂപയിലേക്ക് ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 928 ഡോളറിലെത്തിയ സ്ഥിതിക്ക് കേരളത്തില്‍ പവന് 11,000 രൂപയിലെത്തേണ്ടതായിരുന്നുവെന്നും ആഗോളവിലയേക്കാള്‍ 3-4 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് വില്പനയെന്നും കാലിക്കറ്റ് ബുള്ള്യന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രാംമോഹന്‍ കമ്മത്ത് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ 2008ന്റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്പാദനം 3.8 ശതമാനം മുരടിച്ചതാണ് സ്വര്‍ണവിപണിയെ ഉയര്‍ത്തിയത്. ഒപ്പം തൊഴിലില്ലാപ്പടയുടെ എണ്ണം കൂടുകയും ഭവനമേഖലയിലെ തകര്‍ച്ച തുടരുകയുമാണ്.....


No comments: