Sunday, February 01, 2009

ചാവ്‌ലയ്‌ക്കെതിരെ ഗോപാലസ്വാമി; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പ്രതിസന്ധി


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്റെ സഹപ്രവര്‍ത്തകനായ നവീന്‍ ചാവ്‌ലയെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി രാഷ്ട്രപതിക്ക് സ്വമേധയാ നല്‍കിയ നിവേദനം വന്‍വിവാദത്തിന് വഴിയൊരുക്കി. ഭരണഘടനാവിദഗ്ധരും പ്രമുഖ രാഷ്ട്രീയ കക്ഷികളും ഗോപാലസ്വാമിയുടെ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍, ബി.ജെ.പി. അദ്ദേഹത്തെ പിന്തുണച്ചു.ഗോപാലസ്വാമി അടുത്ത ഏപ്രില്‍ ഇരുപതിന് വിരമിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കും. ഈ ഘട്ടത്തില്‍ അടുത്ത മുഖ്യകമ്മീഷണറാകേണ്ട സഹപ്രവര്‍ത്തകനെതിരെ അദ്ദേഹം നടപടിക്ക് ശുപാര്‍ശ ചെയ്തതാണ് വിവാദമായത്.നവീന്‍ ചാവ്‌ല 'പക്ഷഭേദം' കാട്ടുന്നുവെന്നാണ് ഗോപാലസ്വാമിയുടെ പ്രധാന ആരോപണം.....


No comments: