Sunday, February 01, 2009

മൂഴിയാര്‍ : ട്രാന്‍സേ്ഫാര്‍മര്‍ കത്തി ; ജനറേറ്റര്‍ മുടങ്ങി


18 കോടിയുടെ വൈദ്യുതി ഉത്പാദനനഷ്ടം തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ മൂഴിയാര്‍ പവര്‍ ഹൗസില്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കിയ ജനറേറ്ററിന്റെ പരീക്ഷണ ഓട്ടത്തിനിടെ ട്രാന്‍സേ്ഫാര്‍മര്‍ കത്തിപ്പോയി. കഴിഞ്ഞദിവസം കമ്മിഷന്‍ ചെയ്യാനിരുന്ന 57 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ജനറേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരു മാസമെങ്കിലും വൈകുമെന്നാണ് കരുതുന്നത്. ദിനംപ്രതി 60 ലക്ഷം രൂപയുടെ ഉത്പാദനനഷ്ടം കണക്കാക്കിയാല്‍ 18 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഇതുവഴി ഉണ്ടാകുക. ജനറേറ്റര്‍ കമ്മീഷന്‍ ചെയ്തിരുന്നെങ്കില്‍ വെള്ളിയാഴ്ച മുതല്‍ 57 മെഗാവാട്ടിന്റെ കുറഞ്ഞ നിരക്കിലുള്ള ജലവൈദ്യുതി കൂടി സംസ്ഥാനത്തിന് കിട്ടുമായിരുന്നു. പരീക്ഷണ ഓട്ടത്തിനിടെ ട്രാന്‍സേ്ഫാര്‍മര്‍ കത്തിയ വിവരം അധികൃതര്‍ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.....


No comments: