ബ്ലെസ്സിയുടെ 'കല്‍ക്കട്ട ന്യൂസി'ലെ 'കണ്ണാടിക്കൂട്ടിലെ' എന്ന ഗാനത്തിലൂടെയാണ് കുറ്റിപ്പുറം തവനൂര്‍ സ്വദേശിയായ വിനിത ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തുന്നത്. മലയാളത്തില്‍ നിന്ന് നേരെ തമിഴിലേക്കും പിന്നീട് തെലുങ്കിലേക്കും കൂടുമാറിയ വിനിത ഇതിനകം ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ ഗായികയായി മാറിക്കഴിഞ്ഞു.'എന്നെ തെരിയുമാ' എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട 'തണ്ണിക്കറുത്തിടിച്ച്', ആനന്ദതാണ്ഡവത്തിലെ 'കനാ കാണ്‍കിറേന്‍' എന്നീ ഗാനങ്ങളെല്ലാം തമിഴകത്തെ എഫ്.എം. റേഡിയോകളിലെ സൂപ്പര്‍ ഹിറ്റുകളാണ്. വിനിതയ്‌ക്കൊപ്പം ആനന്ദതാണ്ഡവത്തിലെ ഗാനം പാടിയിരിക്കുന്നത് ശുഭമുദ്ഗലും നിത്യശ്രീയുമാണ്. സുരേഷ്‌ഗോപിയുടെ പുതിയ ചിത്രം 'കാഞ്ചീപുരത്തെ കല്യാണ'ത്തിലൂടെ മലയാള ഗാനരംഗത്തേക്ക് തിരിച്ചെത്തുകയാണ് വിനീത ഇപ്പോള്‍.....
Sunday, February 01, 2009
വിനിത വീണ്ടും മലയാളത്തിലേക്ക്

Subscribe to:
Post Comments (Atom)
No comments:
Post a Comment