Monday, December 01, 2008

മുംബൈ സ്‌ഫോടനം: പാകിസ്താന്‍ സഹകരിക്കണമെന്ന് കോണ്ടലിസ


ലണ്ടന്‍: മുംബൈ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസന്വേഷണവുമായി പാകിസ്താന്‍ സഹകരിക്കണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞു.

അന്വേഷണത്തോട് പാകിസ്താന്‍ അങ്ങേയറ്റം സുതാര്യമായ സഹകരണവും സഹായവും നല്‍കണമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് ആവശ്യപ്പെട്ടു.

സ്‌ഫോടനങ്ങളില്‍ ആറ് അമേരിക്കാരടക്കം 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനകള്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന ഇന്ത്യയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം പാകിസ്താന്‍ സഹകരിക്കേണ്ടതെന്നും കൊല്ലപ്പെട്ടവരില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെട്ടതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും റൈസ് പറഞ്ഞു.

അതേസമയം പാകിസ്താന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.....


അഭയകേസ്: കന്യാസ്ത്രിമാരുടെ പരാതി അടുത്തയാഴ്ച്ച പരിഗണിക്കും


കൊച്ചി: അഭയകേസിന്റെ പേരില്‍ തങ്ങളെ സി ബി ഐ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് 18 ഓളം കന്യാസ്ത്രിമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ 9 ന് കോടതി പരിഗണിക്കും.

കോട്ടയത്ത് നിന്നുള്ള കന്യാസ്ത്രീകളാണ് സി ബി ഐ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് കോടതിയെ സമീപിച്ചത്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റില്‍ താമസിച്ചിരുന്ന ഇവരെ കേസന്വേഷണത്തിന്റെ പേരില്‍ സി ബി ഐ ബുദ്ധിമുട്ടിക്കുന്നതായാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

എസ് എച്ച് മൗണ്ട് സെന്റ് ജോസഫ് മദര്‍ സുപ്പീരിയര്‍ ആനി ജോണും മറ്റ് 17 പേരുമാണ് ഹര്‍ജിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലേക്ക് ഇവരെ ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചുവരുത്തുന്നതായും ഇത് തങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നു.....


കെ.എസ്.ആര്‍.ടി.സി ഇന്‍ഫോസിസിന് വേണ്ടി സര്‍വീസ് നടത്തും


തിരുവനന്തപുരം: ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ടെക്‌നോപാര്‍ക്കിലെ 2000 ത്തോളം ജീവനക്കാരെ ഓഫീസിലെ ത്തിക്കാനായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. ഇന്‍ഫോസിസുമായി ഇക്കാര്യത്തില്‍ ധാരണയായതായി കെ.എസ്.ആര്‍.ടി.സി എം.ഡി ടി.പി സെന്‍കുമാര്‍ അറിയിച്ചു.
തുടക്കത്തില്‍ അഞ്ച് ബസുകളായിരിക്കും സര്‍വീസ് നടത്തുക.

ടെക്‌നോപാര്‍ക്കില്‍ 140 കമ്പനികളിലായി 18000 ത്തോളം ജീവനക്കാരുണ്ട്. ഇപ്പോള്‍ കൂടുതല്‍ ജീവനക്കാരും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. ഉടന്‍ തന്നെ മറ്റ് കമ്പനികളും ഇന്‍ഫോസിസിന്റെ പാത പിന്തുടരുമെന്നാണ് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്.


ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി

ഡിസംബര്‍ ഒന്നുമുതല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ വ്യാപാരോത്സവം. വ്യാപാരോത്സവത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള വ്യാപാരസ്ഥാപനങ്ങളും പങ്കെടുക്കും.

40 കിലോ സ്വര്‍ണസമ്മാനങ്ങള്‍ യാതൊരു മുടക്കുമില്ലാതെ വ്യാപാരികള്‍ക്ക് സ്വന്തം സ്ഥാപനത്തിലൂടെ പ്രഖ്യാപിക്കാമെന്നതാണ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്ന സവിശേഷത.

ഇതുകൂടാതെ നിരവധി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളുമുണ്ട്. ഏഴുകോടിയിലേറെ രൂപ വിലവരുന്ന സമ്മാനപദ്ധതി ഇന്ത്യയില്‍ ആദ്യത്തേതാണ്.


മഹാരാഷ്ട്ര മുഖ്യമന്ത്രി രാജി വെക്കുന്നു; ഉപമുഖ്യമന്ത്രി രാജി നല്‍കി


(+01221341+)മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് രാജി സന്നദ്ധത അറിയിച്ചു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയ ദേശ്മുഖ് പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചു.

ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ആര്‍.ആര്‍ പാട്ടീലും രാജിവച്ചു. ഉപമുഖ്യ മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ആവശ്യപ്രകാരമാണ് പാട്ടീല്‍ രാജി നല്‍കിയത്. എന്‍സിപി നേതൃ യോഗത്തിനുശേഷമായിരുന്നു പാട്ടിലിന്റെ രാജി. പാട്ടീലിന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു.

മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ നേതാവും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയുമായ പൃഥ്വിരാജ് വിലാസ് റാവുദേശ് മുഖിന് പകരക്കാരനാവുവാനിടയുണ്ടന്നാണ് സൂചന.....


കൊച്ചി പുറം കടലില്‍ അജ്ഞാത ബോട്ട് കണ്ടതായി അഭ്യൂഹം


കൊച്ചി: കൊച്ചി പുറം കടലില്‍ അജ്ഞാത ബോട്ട് കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും തീരദേശ സേനയും തിരച്ചില്‍ ശക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ കൊച്ചി പുറം കടലില്‍ കറുത്ത നിറമുള്ള ബോട്ട് കണ്ടെന്ന വിവരം നീണ്ടകര ഫിഷ്‌ലാന്‍റ് സെന്‍ററിലാണ് ഇന്ന് പുലര്‍ച്ചെ ലഭിച്ചത്.

ആയുധങ്ങളുമായി ഒരു കപ്പല്‍ കൊല്ലം തീരത്തേക്ക് വരുന്നുണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പോലീസും കോസ്റ്റ് ഗാര്‍ഡും നേവിയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും ഇന്നലെ കടലില്‍ വ്യാപകമായി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.


ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം 20,737 ബലാത്സംഗ കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശിലാണ് മൊത്തം കേസുകളുടെ 14.5 ശതമാനവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനത്ത്.

പീഡനത്തിനിരയായവരില്‍ 617 പേര്‍ 10 വയസില്‍ താഴെയുള്ളവരും 4,507 പേര്‍ 10 നും 18 നും ഇടയിലുള്ളവരാണ്. 18 മുതല്‍ 30 വയസുവരെ പ്രായമായവരാണ് കൂടുതല്‍ ഇരയായിട്ടുള്ളത്. 405 കേസുകളില്‍ അടുത്ത കുടുംബാംഗങ്ങളും 1448 കേസുകളില്‍ ബന്ധുക്കളുമാണ് പീഡനം നടത്തിയത്.....


തായ്‌ലന്‍ഡ്: വിമാനത്താവള ഉപരോധത്തിന് അയവ്‌


ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ കയ്യേറിയ ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാതെ 40 വിമാനങ്ങള്‍ പറന്നു. ഈ വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തും.

സമരക്കാരുമായി അധികൃതര്‍ ഉണ്ടാക്കിയ ധാരണയെ തുടര്‍ന്നാണിത്. ധാരണപ്രകാരം 88 വിമാനങ്ങള്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പോയി മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനാകും.

തായ്‌ലന്‍ഡ് പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ('പാഡ്') നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ ഉപരോധിക്കുന്നത്. ലക്ഷക്കണക്കിന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളും മറ്റ് യാത്രക്കീരും ഇതുമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.....


വെള്ളം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ല: മന്ത്രി പ്രേമചന്ദ്രന്‍


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് നെയ്യാറില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതിന് കേരളത്തിന് എതിര്‍പ്പില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഗള്‍ഫ് രാജ്യങ്ങളില്‍ സപ്ലൈകോ സെന്ററുകള്‍ തുറക്കുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടന്നുവരികയാണന്ന് മന്ത്രി സി.ദിവാകരന്‍ പറഞ്ഞു.


സൈബര്‍ സിറ്റി നടപ്പാക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലല്ല: മന്ത്രി


തിരുവനന്തപുരം:കളമശ്ശേരിയിലെ സൈബര്‍ സിറ്റി പദ്ധതി നടപ്പാക്കുന്നത് സര്‍ക്കര്‍ ഭൂമിയിലല്ലെന്ന് മുഖ്യമന്ത്രിയ്ക്കു വേണ്ടി നിയമന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബ്ലൂസ്റ്റാര്‍ റിയല്‍ എസ്റ്റേറ്റിന്റെ ഭൂമിയിലാണ് പദ്ധതി ഇത് മിച്ചഭൂമി ഇനത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ എച്ച്.എം.ടിയ്ക്ക് നല്‍കിയതാണിതെന്നും മന്ത്രി പറഞ്ഞു. സൈബര്‍ സിറ്റിയ്ക്ക് സെസ്സ് പദവിക്കുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടന്നും ഹൈക്കോടതിയിലെ കേസിന് ശേഷം ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകള്‍ ബ്ല്യൂസ്റ്റാര്‍ കമ്പനിക്ക് നല്‍കിയിട്ടില്ലെ ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനിര്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.....


ജേക്കബ്ബ് പുന്നൂസ് ഡി. ജി. പി യായി ചുമതലയേറ്റു


തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായ അഡീഷണല്‍ ഡി. ജി. പി. ജേക്കബ്ബ് പുന്നൂസ് ക്രമസമാധാന ചുമതലയുള്ള പുതിയ ഡി. ജി. പി.യായി ചുമതലയേറ്റു.ഡി. ജി. പി. രമണ്‍ ശ്രീവാസ്തവ കേന്ദ്രസര്‍വീസിലേയ്ക്ക് പോകുന്ന ഒഴിവിലായിരുന്നു നിയമനം.

കടല്‍വഴിയുള്ള തീവ്രവാദം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു. തീരദേശ മേഖലകളിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ ആധുനിക ഉപകരണങ്ങള്‍ നല്‍കുകയും പോലീസ് ഉദ്യാഗസ്ഥര്‍ക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുകയും ചെയ്യും, കടലിലൂടെയുള്ള ആക്രമണങ്ങളെ തടയാനുള്ള ശക്തി ഉണ്ടാക്കിയെടുക്കണം അദ്ദേഹം വ്യക്തമാക്കി.

1975 ബാച്ചില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ജേക്കബ്ബ് പുന്നൂസ് ഐ. പി. എസ്. പാസായത്.....


ഭീകരാക്രമണം:കോണ്ടലീസ റൈസ് ഇന്ത്യ സന്ദര്‍ശിക്കും


വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പിന്തുണ അറിയിക്കാനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യ സന്ദര്‍ശിക്കും. ബുധനാഴ്ചയായിരിക്കും റൈസ് ഇന്ത്യയിലെത്തുക.

അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് റൈസ് ഇന്ത്യയിലെത്തുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ഗോര്‍ഡന്‍ ജോണ്‍ഡ്രോ അറിയിച്ചു. നാറ്റോ സമ്മേളനത്തിനായി ബ്രസല്‍സിലുള്ള റൈസ് ഹെല്‍സിങ്കി, റോം, കോപ്പന്‍ഹേഗന്‍ സന്ദര്‍ശനങ്ങള്‍ ഉപേക്ഷിച്ചാണ് ഡല്‍ഹിയിലെത്തുക.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.....


സ്‌പേസ് ഷട്ടില്‍ എന്‍ഡവര്‍ തിരിച്ചെത്തി


(+01221340+)ലോസ് ഏഞ്ചല്‍സ്: അമേരിക്കയുടെ ബഹിരാകാശപേടകമായ 'എന്‍ഡവര്‍' 16 ദിവസത്തെ ദൗത്യത്തിന് ശേഷം തിരിച്ചെത്തി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററി ലിറങ്ങേണ്ടിയിരുന്ന എന്‍ഡവറിനെ മോശം കാലാസവസ്ഥ മൂലം കാലിഫോര്‍ണിയയിലിറക്കുകയായിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശനിലയ(ഐ.എസ്.എസ്.)ത്തിന്റെ നവീകരണത്തിനും അവിടെ താമസിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ഗാര്‍ഹികസൗകര്യമൊരുക്കുന്നതിനുമായാണ് എന്‍ഡവര്‍ വിക്ഷേപിച്ചത്. മലിനജലവും മൂത്രവും ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള സംവിധാനവും എന്‍ഡവറിന്റെ ദൗത്യത്തിലുണ്ടായിരുന്നു.


പക്ഷിപ്പനി: അസമില്‍ 40,000 കോഴികളെ കൊന്നു


ഗുവഹാട്ടി: പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് അസമില്‍ 40,000 കോഴികളെ കൊന്നു. 48 ഗ്രാമങ്ങളിലെ 60,000 കോഴികളെ കൊല്ലാനാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാംരുപ് ജില്ലയിലാണ് കൂടുതല്‍ കോഴികളെ കൊന്നത്.

കഴിഞ്ഞയാഴ്ചയാണ് അസമില്‍ പക്ഷിപ്പനി വീണ്ടും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 48 ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കാനും രോഗഭീഷണിയുള്ള പ്രദേശങ്ങളിലെ കോഴികളെ കൊല്ലാനുമുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഉന്നത സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


പാട്ടീല്‍ രാജിവെച്ചു; ചിദംബരം ആഭ്യന്തരമന്ത്രി


ധനമന്ത്രാലയ ചുമതല പ്രധാനമന്ത്രിക്ക്

(+01221291+)(+01221292+)ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശിവരാജ് പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. ധനമന്ത്രി പി.ചിദംബരമാണ് പുതിയ ആഭ്യന്തരമന്ത്രി. ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വഹിക്കും.

അടുത്തകാലത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന ഭീകരാക്രമണങ്ങളുടേയും സ്‌ഫോടനങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ പാട്ടീലിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം മടിച്ചു നില്‍ക്കുകയാണുണ്ടായത്. പക്ഷേ, മുംബൈ സംഭവം അദ്ദേഹത്തിന്റെ രാജി അനിവാര്യമാക്കി.

ഭീകരര്‍ കടല്‍വഴി മുംബൈയിലെത്തി ആക്രമണം നടത്തുമെന്ന വ്യക്തമായ ഇന്റലിജന്‍സ് മുന്നറിയിപ്പ് നവംബര്‍ 19 ന് കേന്ദ്രത്തിന് ലഭിച്ചിരുന്നുവത്രെ.....


നൗകകള്‍ കൊച്ചിതീരമണഞ്ഞു


വോള്‍വോ ഓഷ്യന്‍ റെയ്‌സ് രണ്ടാംപാദം
പോയന്റ്‌നിലയില്‍ എറിക്‌സണ്‍ ഏറെ മുന്നില്‍

കൊച്ചി: വോള്‍വോ ഓഷ്യന്റേസിന്റെ കേപ്ടൗണ്‍-കൊച്ചി രണ്ടാംപാദം പൂര്‍ത്തിയാക്കാന്‍ ചാമ്പ്യന്‍നൗക എറിക്‌സണ്‍-4നുവേണ്ടിവന്നത് രണ്ടാഴ്ച. 14 ദിവസവും 11 മണിക്കൂറും 32 മിനിട്ടും 30 സെക്കന്റും കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ എറിക്‌സണ്‍ കൊച്ചിയില്‍ ഫിനിഷ് ചെയ്തത്. എറിക്‌സണ്‍ -4ന് 15 മണിക്കൂറെങ്കിലും പിന്നിലായാണ് ടെലഫോണിക്ക ബ്ലൂ രണ്ടാം സ്ഥാനക്കാരായി കൊച്ചിയെ തൊട്ടത്.
കൊച്ചി പുറംകടലിലെ ഫിനിഷിങ് ലൈനില്‍ പുലര്‍ച്ചെ 4.22ന് എറിക്‌സണ്‍ എത്തി. ആറു മണിയോടെ തുറമുഖത്തെ ബിടിപി ജെട്ടിയിലെ ബെര്‍ത്തിങ് പോയിന്റിലും. രണ്ടാം ലെഗ്ഗ് ജേതാക്കളായ എറിക്‌സണ്‍ ടീമിനെ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.....


വി.എസ്സിനും കോടിയേരിക്കും ശകാരവര്‍ഷം


സന്ദീപിന്റെ വീട്ടില്‍ നാടകീയരംഗങ്ങള്‍

(+01221299+)ബാംഗ്ലൂര്‍: മുംബൈയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് അനുശോചനമറിയിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി കോടിയേരി ബാലകൃഷ്ണനും എത്തിയത് വലിയ എതിര്‍പ്പിനും നാടകീയസംഭവങ്ങള്‍ക്കും ഇടയാക്കി.

കാണാന്‍ കേരളത്തില്‍നിന്ന് നേതാക്കളെത്തിയ കാര്യം അറിഞ്ഞതോടെ രണ്ടുദിവസം ഉള്ളിലൊതുക്കിയ ദുഃഖവും അമര്‍ഷവും അണപൊട്ടിയൊഴുകിയ സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ആകെ അസ്വസ്ഥനായി. വീട്ടില്‍ സാന്ത്വനവുമായെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും മേല്‍ ശകാരവര്‍ഷം ചൊരിഞ്ഞ അദ്ദേഹം ഇരുവരെയും വീട്ടില്‍ കയറ്റില്ലെന്ന് വാശിപിടിച്ചു.....


മുംബൈ സാധാരണ നിലയിലേക്ക്‌


(+01221295+)മുംബൈ: പഴയപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിലുള്ള മടക്കയാത്ര ഇത്തവണ മുംബൈക്കില്ല. പല സംഭവങ്ങളും മുമ്പും ഈ മഹാനഗരത്തിലെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. പക്ഷേ, എല്ലാം മറന്നുകൊണ്ടുള്ള ജനവികാരം നഗരത്തെ തൊട്ടടുത്ത നിമിഷംതന്നെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാറാണ് പതിവ്. എന്നാല്‍ ഇത്തവണ അത് തെറ്റി.

മൂന്നുദിവസം നീണ്ട 'ഭീകരയുദ്ധ'ത്തിനൊടുവില്‍ ഒരു നെടുവീര്‍പ്പോടെ നഗരം പതുക്കെ മടങ്ങുകയാണ്... സാധാരണജീവിതത്തിലേക്ക്. ഞായറാഴ്ച പൊതുവെഅനുഭവപ്പെടാറുള്ള തിരക്ക്തീവണ്ടികളിലുണ്ടായില്ലെങ്കിലും എന്നത്തേയുംപോലെ ഒഴിവുദിനയാത്രകള്‍ക്കായി ജനം റെയില്‍വേ സ്റ്റേഷനുകളിലെത്തിയിരുന്നു. ദേശീയ സുരക്ഷാഭടന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെയും കൊയ്ത വിജയത്തിന്റെയും കഥകളായിരുന്നു എങ്ങും ചര്‍ച്ചാവിഷയം.....


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലക്ഷം സൈനികരെക്കൂടി വിന്യസിക്കും -പാകിസ്താന്‍


പാക് സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനിക നടപടിയുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പാകിസ്താന്‍ ജാഗ്രത കര്‍ശനമാക്കി. കര-വ്യോമ സേനകള്‍ക്ക് സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേണ്ടിവന്നാല്‍ ഏതു നിമിഷവും ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെക്കൂടി അധികമായി വിന്യസിക്കുമെന്ന് പാകിസ്താന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക് മാധ്യമ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഇസ്‌ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇതറിയിച്ചത്.

അഫ്ഗാനിസ്താനുമായുള്ള അതിര്‍ത്തിയില്‍ താലിബാന്‍-അല്‍ഖ്വെയ്ദ ശക്തികള്‍ക്കെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്.....


ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നുതുടക്കം


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് തിങ്കളാഴ്ച തിരിതെളിയും.

ഡിസംബര്‍ ഒന്നുമുതല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്യാപാരോത്സവം തിങ്കളാഴ്ച തൃശ്ശൂരില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ഈ വ്യാപാരോത്സവത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള വ്യാപാരസ്ഥാപനങ്ങളും പങ്കെടുക്കും.

40 കിലോ സ്വര്‍ണസമ്മാനങ്ങള്‍ യാതൊരു മുടക്കുമില്ലാതെ വ്യാപാരികള്‍ക്ക് സ്വന്തം സ്ഥാപനത്തിലൂടെ പ്രഖ്യാപിക്കാമെന്നതാണ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്ന സവിശേഷത.

ഇതുകൂടാതെ നിരവധി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളുമുണ്ട്. ഏഴുകോടിയിലേറെ രൂപ വിലവരുന്ന സമ്മാനപദ്ധതി ഇന്ത്യയില്‍ ആദ്യത്തേതാണ്.....


ഭീകരതയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം അധികാരം ഉറപ്പിക്കാന്‍ -ജോണ്‍ ലാന്‍ഡിസ്‌


പനാജി: ഭീകരതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് രാഷ് ട്രീയ താത്പര്യത്തിന്റെയും അധികാരം ഉറപ്പിക്കാനുള്ള പദ്ധതിയുടെയും ഭാഗമാണെന്ന് ലോകപ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോണ്‍ ലാന്‍ഡിസ് പറഞ്ഞു.
''സപ്തംബര്‍ 11 ന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടപ്പിലാക്കിയതും ഇതു തന്നെയായിരുന്നു''. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ലാന്‍ഡിസ്.
''ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ബുഷ് തന്നെ പറയുന്ന ബിന്‍ ലാദന്‍ അഫ്ഗാനിസ്താനിലാണെന്ന് അറിഞ്ഞിട്ടും അമേരിക്ക ഇറാഖിനെതിരെയാണ് ആക്രമണത്തിന് മുതിര്‍ന്നത്. തീവ്രവാദികള്‍ ക്രിമിനലുകള്‍ തന്നെയാണ്. അവരെ തടയേണ്ടതുമാണ്.....


ഭീകരാക്രമണം മുംബൈയുടെ ആത്മാവിനേറ്റ ആഘാതം -ലതാ മങ്കേഷ്‌കര്‍


മുംബൈ നഗരത്തിന്റെ ആത്മാവിനേറ്റ ആഘാതമാണ് ഭീകരാക്രമണമെന്ന് 'ഇന്ത്യയുടെ വാനമ്പാടി' ലതാ മങ്കേഷ്‌കര്‍. ജീവിതത്തില്‍ ഇത്രമാത്രം അസ്വസ്ഥയായ മറ്റൊരു സംഭവമുണ്ടായിട്ടില്ലെന്നും ആ മൂന്നു ദിവസത്തില്‍ കുറഞ്ഞത് 300 തവണയെങ്കിലും താന്‍ കരഞ്ഞിട്ടുണ്ടാവുമെന്നും അവര്‍ പറയുന്നു.

''വാക്കുകളിലൂടെ എന്റെ വേദന വിവരിക്കാന്‍ സാധ്യമല്ല. ജീവിതത്തില്‍ ഇത്രയേറെ അസ്വസ്ഥയായ മറ്റൊരു അനുഭവമില്ല. മൂന്നുദിവസവും ഞാന്‍ തുടര്‍ച്ചയായി ടെലിവിഷനു മുന്നിലിരിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് കുറഞ്ഞത് മുന്നൂറ് തവണയെങ്കിലും കരഞ്ഞിട്ടുണ്ടാവും.....''-ആലാപനത്തിന്റെ ഹൃദ്യതയില്‍ ലക്ഷങ്ങളുടെ മനസ്സില്‍ ഇടംനേടിയ ഗായിക ഔപചാരികതകളില്ലാതെ പറയുന്നു. ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാതൃരാജ്യത്തിനേറ്റ മുറിവുകള്‍, തനിക്കു സമ്മാനിച്ച നോവിനെക്കുറിച്ച് ഇതിഹാസ ഗായിക മനസ്സുതുറന്നത്.....


ഹൈലൈറ്റ് ഹില്‍സ് പ്രോജക്ടിന് തുടക്കമായി


(+01221302+)കോഴിക്കോട്: ഹൈലൈറ്റ് ബില്‍ഡേഴ്‌സ്, തൊണ്ടയാട് ബൈപ്പാസില്‍ പണിയുന്ന ഹൈലൈറ്റ് ഹില്‍സ് പ്രോജക്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായ മന്ത്രി എളമരം കരീം നിര്‍വഹിച്ചു.

ഹൈലൈറ്റ് റസിഡന്‍റ്‌സി എന്ന പേരില്‍ 400 അപ്പാര്‍ട്ട്‌മെന്‍റുകളുടെ സമുച്ചയവും ഹൈലൈറ്റ് പ്ലാസ ഓഫീസ് സമുച്ചയവുമാണ് പണിയുക.

മേയര്‍ എം.ഭാസ്‌കരന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ., ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് രവീന്ദ്രന്‍ പറശ്ശേരി, സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ഡി.സി.സി. പ്രസിഡന്‍റ് കെ.സി. അബു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍, ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.....


തായ്‌ലന്‍ഡില്‍ സമരക്കാരും സര്‍ക്കാര്‍ അനുകൂലികളും ഏറ്റുമുട്ടി


(+01221282+)ബങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ('പാഡ്') നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. സമരക്കാരും സര്‍ക്കാരനുകൂലികളും ശനിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏറ്റുമുട്ടി.

സമരക്കാര്‍ കൈയേറിയ സര്‍ക്കാര്‍ ആസ്ഥാനത്ത് ശനിയാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് 'പാഡ്' നേതാവ് സൂര്യസായ് കതശില പറഞ്ഞു.

ഞായറാഴ്ച രാവിലെ സമരക്കാര്‍ക്കുനേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന ടി.വി.ചാനലിനുനേരെ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടന്നു.....


എം.കെ.നാരായണന്‍ രാജിക്കൊരുങ്ങി; പ്രധാനമന്ത്രി നിരസിച്ചു


(+01221308+)ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ രാജി സന്നദ്ധത അറിയി ച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇത് തള്ളി.
ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മലയാളിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ പ്രധാനമന്ത്രിയെക്കണ്ട് രാജിസന്നദ്ധത അറിയിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ അദ്ദേഹത്തോട് തത്കാലം സ്ഥാനത്ത് തന്നെ തുടരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണുണ്ടായത്.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേധാവി,വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) തലവന്‍ എന്നിവരെ ആ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയേക്കുമെന്നറിയുന്നു. മന്ത്രി ചിദംബരത്തിന്റെ കീഴില്‍ പുതിയൊരു ഉദ്യോഗസ്ഥവൃന്ദം വേണമെന്നാണത്രെ ആലോചന.....


ഭീകരവാദത്തിനെതിരെയുള്ള ബി.ജെ.പി. നിലപാട് ഇരട്ടത്താപ്പ് - ഗീലാനി


(+01221298+)കൊച്ചി: ഭീകരവാദത്തിനെതിരെ ബി.ജെ.പി. കൈക്കൊണ്ടിരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഗീലാനി.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്‌ലിം സമൂഹം പീഡിപ്പിക്കപ്പെടുകയാണെന്നും 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായിരുന്ന ഗീലാനി പത്രസമ്മേളനത്തില്‍ പറഞ്ഞു.

'മൈനോറിറ്റി റൈറ്റ്‌സ് വാച്ച്' എന്ന മനുഷ്യാവകാശ സംഘടന സംഘടിപ്പിച്ച പ്രഭാഷണത്തിനായി കൊച്ചിയില്‍ എത്തിയതാണ് ഗീലാനി. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പുമൂലം ഈ പ്രഭാഷണം ഉപേക്ഷിക്കേണ്ടിവന്നു. ഗീലാനി താമസിക്കുന്ന നോര്‍ത്തിലെ ഗ്രാന്റ് റസിഡന്‍സി ഹോട്ടലിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.....


രോഹന്‍പ്രേമിന് സെഞ്ച്വറി; കേരളത്തിന് ലീഡ്‌


പാലക്കാട്: ജമ്മുകശ്മീരിന്റെ ചെറിയ സേ്കാറിനെതിരെ തകര്‍ന്ന കേരളത്തെ രോഹന്‍ പ്രേമിന്റെ ഒറ്റയാള്‍ പോരാട്ടം രക്ഷപ്പെടുത്തി. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ രോഹന്‍ 10-ാം വിക്കറ്റില്‍ ടിനുയോഹന്നാനുമൊത്ത് നേടിയ 123 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് നിര്‍ണായകമായ ഒന്നാമിന്നിങ്‌സ് ലീഡും വിജയസാധ്യതയും സമ്മാനിച്ചു.
രണ്ടാംദിവസം അവസാന സെക്ഷനില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 299 റണ്‍സിന് അവസാനിച്ചു. രോഹന്‍പ്രേം 124 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ടിനു 32 റണ്‍സെടുത്തു. ജമ്മുകശ്മീരിനുവേണ്ടി സമി ഉള്‍ ആബേഗ് മൂന്നും അഹമ്മദ്‌നിസാം നാലും വിക്കറ്റെടുത്തു. രണ്ടാംദിവസം കളി അവസാനിക്കുമ്പോള്‍ ജമ്മു രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെടുത്തിട്ടുണ്ട്.....


ബാഴ്‌സയ്ക്ക് ജയം;റയലിന് തോല്‍വി


മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം നിലനിര്‍ത്താനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വലിയ പരാജയമേറ്റുവാങ്ങിയപ്പോള്‍, ലീഗില്‍ ഗംഭീരമുന്നേറ്റം നടത്തുന്ന ബാഴ്‌സലോണ അര്‍ജന്‍റീനാ താരം ലയണല്‍ മെസ്സിയുടെ മികവില്‍ സെവിയയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കുകയും ചെയ്തു. ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ബാഴ്‌സലോണയും റയലും തമ്മിലുള്ള പോയന്‍റ് വ്യത്യാസം ഇതോടെ ആറായി.
ഗെറ്റാഫെയേടാണ് റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളില്‍ റയല്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണ് ഇത്. ഒരാഴ്ച മുമ്പ് ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ചതിന്റെ ആവേശത്തിലിറങ്ങിയ ഗെറ്റാഫെ, മൂന്നാം മിനിറ്റില്‍ യുവാന്‍ എയ്ഞ്ചല്‍ ആല്‍ബിനിലൂടെ മുന്നിലെത്തി.....


നാഫ്ത വില കുറഞ്ഞു: താപനിലയം വൈദ്യുതിക്ക് യൂണിറ്റിന് 3.50 രൂപയായി


നാഫ്തയുടെ അന്താരാഷ്ട്രവില ടണ്ണിന് 64,000 രൂപയില്‍ നിന്ന് 19,504 രൂപയായപ്പോള്‍ കായംകുളത്തെ വൈദ്യുതിവില യൂണിറ്റിന് 11 രൂപയില്‍ നിന്ന്
3.50 രൂപയായി

ഹരിപ്പാട്: അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവിന് ആനുപാതികമായി നാഫ്തയുടെ അന്താരാഷ്ട്രവില കുറഞ്ഞതിനാല്‍ കായംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് വില 3.50 രൂപയായി കുറഞ്ഞു. നേരത്തെ നാഫ്ത വില ഉയര്‍ന്ന് നിന്നപ്പോള്‍ ഇത് 11 രൂപയായിരുന്നു. വൈദ്യുതി വില മൂന്നിലൊന്നായി കുറഞ്ഞതിനാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും.

നാഫ്തയുടെ അന്താരാഷ്ട്രവിപണി വിലയിപ്പോള്‍ ടണ്ണിന് 19,504 രൂപയാണ്. ഒരുഘട്ടത്തില്‍ ഇത് 64,000 രൂപയായിരുന്നു.....


മേളക്കാഴ്ചകളുമായി ഐ.എഫ്.എഫ്.ഐ ടി.വി.


പനാജി: രാജ്യാന്തര ചലച്ചിത്രമേളയുടെ കാഴ്ചകളും വിശേഷങ്ങളുമായെത്തുന്ന ഐ.എഫ്.എഫ്.ഐ ടി.വി. ശ്രദ്ധേയമായി. മേളയോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരിപാടികള്‍, പത്രസമ്മേളനങ്ങള്‍, മറ്റു ചടങ്ങുകള്‍, സ്വീകരണപരിപാടികള്‍ എല്ലാ പ്രേക്ഷകരിലേക്കെത്തിക്കുന്നത് ഇഫി ടി.വി.യാണ്. വിസിലിങ് വുഡ്‌സ് ഇന്റര്‍നാഷണലും എന്റര്‍ടെയിന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയും ചേര്‍ന്നാണ് ടി.വി. നടത്തുന്നത്. ചലച്ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടായ വിസിലിങ് വുഡ്‌സിലെ വിദ്യാര്‍ഥികളും വിദഗ്ധരും അടങ്ങുന്ന നൂറോളം വരുന്ന സംഘമാണ് ഈ ഉദ്യമത്തിനുപിന്നില്‍.
പ്രധാനവേദികളായ ഐനോക്‌സ് തിയേറ്റര്‍, കലാഅക്കാദമി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.സി.ഡി. സ്‌ക്രീനില്‍ പരിപാടികള്‍ കാണാന്‍ കഴിയും.....


ബ്രിട്ടീഷ് സംവിധായകനെത്തിയത് മലയാളി നവവധുവുമായി...


പനാജി: കൊച്ചിയുടെ വിശേഷങ്ങളുമായി എത്തിയ സംവിധായകന്‍ ടോം പിയേഴ്‌സിന് ചലച്ചിത്രമേള മധുവിധുക്കാലം കൂടിയാണ്. കഷ്ടിച്ച് ഒരാഴ്ച മുമ്പ് വിവാഹിതനായ ടോം, ഭാര്യ അന്ന മാത്യുവുമൊന്നിച്ചാണ് മേളയ്‌ക്കെത്തിയിട്ടുള്ളത്.
കൊച്ചിയിലെ ഒരു ദിവസമാണ് ടോമിന്റെ 'വണ്‍ഡേ അറ്റ് കൊച്ചിന്‍' എന്ന സിനിമയുടെ പ്രമേയം. കൊച്ചിയില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ നടക്കുന്ന സംഭവങ്ങള്‍. ടൂറിസ്റ്റുകളും കൊച്ചിയിലെ ഗൈഡുകളും ഉള്‍പ്പെടെ യഥാര്‍ഥ കഥാപാത്രങ്ങള്‍ തന്നെയാണ് സിനിമയില്‍ കടന്നുവരുന്നത്. ഒപ്പം ഒരു പ്രധാന വേഷത്തില്‍ ഭാര്യ അന്നയും. കൊച്ചിയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന അന്ന സിനിമയിലും പത്രപ്രവര്‍ത്തകയായാണ് എത്തുന്നത്.....


പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ


മുംബൈയിലെ ഭീകരാക്രമണത്തില്‍ തലതാഴ്ത്താനൊരുക്കമില്ലെന്ന സൂചന നല്‍കുന്നു ഓഹരിവിപണി. ഓഹരിവിപണികളുടെ ആസ്ഥാനമായ മുംബൈയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച വിപണികള്‍ പ്രവര്‍ത്തിച്ചില്ല. വെള്ളിയാഴ്ച നേരിയൊരു മുന്നേറ്റത്തോടെ വിപണി കരുത്തുകാട്ടി.

ഇടപാടുകള്‍ തീരെ കുറവായിരുന്നെങ്കിലും ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ഓഹരികള്‍ക്ക് വില നന്നായി. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് വില ഇടിഞ്ഞു. സ്റ്റീല്‍, സിമന്റ് തുടങ്ങിയ ഓഹരികളിലും ഇടിവുണ്ടായി.

ഇതിനു പുറമെ ഹോട്ടല്‍, വിമാനസര്‍വീസ് തുടങ്ങിയ മേഖലകളിലും വരും നാളുകളില്‍ പിന്‍വാങ്ങലിന് സാധ്യതയുണ്ട്. പൊതുവെ ഓഹരിവിലകള്‍ കുറഞ്ഞു നില്‍ക്കുന്നതാണ് വില്പനസമ്മര്‍ദ്ദവും ഇടിവിന് ആക്കവും കുറയാന്‍ പ്രധാന കാരണം.....


ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം നില്ക്കണമെന്ന്


ലണ്ടന്‍: ദുര്‍ഘടസന്ധിയില്‍ ഒളിച്ചോടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയോടൊപ്പം നില്ക്കണമെന്ന് പ്രശസ്ത ഇംഗ്ലീഷ് പത്രപ്രവര്‍ത്തകന്‍ പാട്രിക് കിഡ്‌സ് അഭിപ്രായപ്പെട്ടു. മുംബൈയില്‍ ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുമ്പോഴും മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം പേരും ഇന്ത്യക്കാരായിരുന്നുവെന്നത് മറക്കരുത്. മരിച്ചവരോടുള്ള ആദരസൂചകമായി ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കാന്‍ തയ്യാറാവണം. ഭീകരരെ ജയിക്കാന്‍ അനുവദിക്കയല്ല വേണ്ടത്. ഭീകരവാദം ഇന്ത്യയിലെയോ ഏഷ്യയിലെയോ മാത്രം പ്രശ്‌നമല്ല. ആഗോള തലത്തിലുള്ള ഒന്നായി മാറിയ കാര്യം നമ്മള്‍ മറക്കരുത് - കിഡ്‌സ് ചൂണ്ടിക്കാട്ടി.
1984ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ ഇന്ത്യയിലെങ്ങും അരക്ഷിതാവസ്ഥയായിരുന്നു.....


വി.പി.കെ. പൊതുവാള്‍ അന്തരിച്ചു


(+01221283+)പയ്യന്നൂര്‍: ഗണിത ജ്യോതിഷ പണ്ഡിതന്‍ വി.പി.കെ. പൊതുവാള്‍ (വി.പി.കുഞ്ഞിക്കണ്ണ പൊതുവാള്‍-93) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിന് സമീപത്തെ വസതിയായ 'ജ്യോതിസ്സദന'ത്തിലായിരുന്നു അന്ത്യം. ശവസംസ്‌കാരം കാരയിലുള്ള തറവാട്ട് ശ്മശാനത്തില്‍ വൈകിട്ട് നടന്നു.

ജ്യോതിഷപണ്ഡിതന്‍ കാരയില്‍ കണ്ടമ്പത്ത് കുഞ്ഞമ്പു പൊതുവാള്‍ എന്ന രാമ പൊതുവാളുടെയും വണ്ണാടില്‍ പുതിയവീട്ടില്‍ ശ്രീദേവിയമ്മയുടെയും മകനായി ജനിച്ച പൊതുവാള്‍ അച്ഛന്റെകീഴിലാണ് ജ്യോതിഷപഠനം ആരംഭിച്ചത്. തുടര്‍ന്ന് കരിപ്പത്ത് കമ്മാര പൊതുവാളുടെയും കരിപ്പത്ത് കുഞ്ഞിരാമ പൊതുവാളുടെയും കീഴില്‍ ഉപരിപഠനം നടത്തി.

ജ്യോതിഷത്തിന്റെ രണ്ടുശാഖകളിലും ഗണിതത്തിലും പ്രവചനത്തിലും ഒരുപോലെ പാണ്ഡിത്യംനേടിയ അദ്ദേഹത്തിന് സംസ്‌കൃത ഭാഷയിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു.....


ക്യൂബക്കാരനെ വാഴ്ത്തപ്പെട്ടവനാക്കുന്ന ചടങ്ങില്‍ റൗള്‍ കാസ്‌ട്രോയും


(+01221285+)ഹവാന: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ടവനാക്കല്‍ ചടങ്ങ് ക്യൂബയില്‍ നടന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്യൂബയില്‍ ജീവിച്ച ഫാദര്‍ ജോസ് ഓലാലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കമ്യൂണിസ്റ്റ് ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പങ്കെടുത്തു.

വത്തിക്കാന്‍ പ്രതിനിധിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളിലും ദിവ്യബലിയിലും കറുത്ത സ്യൂട്ട് ധരിച്ചെത്തിയ റൗള്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനംപിടിച്ചു.

1959-ല്‍ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലേറിയ ശേഷം കത്തോലിക്കാ സഭയും ക്യൂബയുംതമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. 1992ല്‍ രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിച്ചെങ്കിലും ആറു വര്‍ഷത്തിനു ശേഷം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബന്ധങ്ങള്‍ സാധാരണനിലയിലായത്.....


വ്യാജ ആയുധ ലൈസന്‍സ് കേസില്‍ കേണല്‍ പുരോഹിതിന് ജാമ്യം


നാസിക്: മാലേഗാവ് സേ്ഫാടനക്കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതിന് വ്യാജ ആയുധ ലൈസന്‍സ് കേസില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജഡ്ജ ി വി.വി.ജോഷിയാണ് ജാമ്യം അനുവദിച്ചത്.

15,000 രൂപയുടെ സ്വന്തം ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്. സര്‍ക്കര്‍വാഡ പോലീസാണ് പുരോഹിതിനെതിരെ കേസെടുത്തത്. ആയുധ ലൈസന്‍സ് ലഭിക്കാന്‍ പുണെയില്‍നിന്നുള്ള ഗിരീഷ്ദത്തയ്ക്ക് വ്യാജരേഖകള്‍ പുരോഹിത് നല്കിയെന്നാണ് കേസ്.


'അപകടം പിടിച്ച 20 സ്ഥലങ്ങളില്‍ ഇന്ത്യയും'


ലണ്ടന്‍: ലോകത്തെ ഏറ്റവും അപകടംപിടിച്ച ഇരുപത് സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. മൂന്നുദിവസം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയെ വിറപ്പിച്ച ഭീകരാക്രമണങ്ങളെത്തുടര്‍ന്നാണ് ബ്രിട്ടനിലെ 'ദ ടെലഗ്രാഫ്' പത്രം ഇന്ത്യയെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മുംബൈയിലേക്കുള്ള ബ്രിട്ടീഷ് പൗരന്മാരുടെ യാത്ര കഴിയുന്നത്ര കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉപദേശം നല്‍കിയതായും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെട്ട പട്ടികയിലാണ് ഇപ്പോള്‍ ഇന്ത്യയേയും പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അപലപിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായി റോമില്‍ ദിവ്യബലി അര്‍പ്പിക്കവേ മാര്‍പാപ്പ പറഞ്ഞു.....


28 യുവാക്കളെ നാഗാ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി


കൊഹിമ/ഇറ്റാനഗര്‍: നാഗാ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്നിന്റെ വിരുദ്ധചേരികള്‍ നാഗാലാന്‍ഡില്‍നിന്നും അരുണാചല്‍പ്രദേശില്‍ നിന്നുമായി 28 യുവാക്കളെ തട്ടിക്കൊണ്ടുപോയി. കൗമാരക്കാരായ കുട്ടികളും ഇതില്‍പ്പെടും. തീവ്രവാദപരിശീലനത്തിനായാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു.

നാഗാലാന്‍ഡില്‍ ഫെക് ജില്ലയിലെ പുര്‍ഗ്രാമത്തില്‍ നിന്നാണ് എന്‍.എസ്.സി.എന്‍. (കെ) തീവ്രവാദികള്‍ അഞ്ച് ഗ്രാമസുരക്ഷാസേവകരെയും ഒമ്പത് ആണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയത്. ഇവരെ മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്. ഇവരില്‍ ആറുപേരെ വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

അരുണാചലിലെ തിരാപ് ജില്ലയിലുള്ള നിനു ഗ്രാമത്തില്‍നിന്നാണ് 14 യുവാക്കളെ കാണാതായത്.....


അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ നിയന്ത്രിക്കും - ധനമന്ത്രി


തിരുവനന്തപുരം: അന്യസംസ്ഥാന ഭാഗ്യക്കുറികളുടെ നിയന്ത്രണത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ദൈ്വവാര ഭാഗ്യക്കുറിയായ 'ട്വന്റി 50' യുടെ ആദ്യ ടിക്കറ്റിന്റെയും സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ജീവനക്കാരുടെ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തുന്നത്. എന്നാല്‍ യാതൊരു നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് അന്യസംസ്ഥാനങ്ങള്‍ ഭാഗ്യക്കുറി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി കേസ് നടക്കുകയാണ്.....


Sunday, November 30, 2008

തീവ്രവാദം നേരിടാന്‍ ഒന്നിച്ച് നില്‍ക്കണം: പ്രധാനമന്ത്രി


ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കടലില്‍ നിരീക്ഷണം ശക്തമാക്കുമെന്നും എന്‍.എസ്.ജിയുടെ നാലു കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കുന്നില്ല. അദ്വാനിക്ക് പകരം വി.കെ മല്‍ഹോത്രയാണ് പങ്കെടുക്കുന്നത്.


മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ വീട് സന്ദര്‍ശിച്ചു


ബാംഗ്ലൂര്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ സന്ദീപിന്റെ വീട്ടില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശനം നടത്തി.

വീട്ടിലെത്തിയ മന്ത്രിമാരെ തനിക്ക് കാണേണ്ടന്ന് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞുവെങ്കിലും പോലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ മാതാവിനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

രാഷ്ട്രീയക്കാരെ തനിക്ക് കാണേണ്ട എന്ന് ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വീട്ടിലെത്തുകയായിരുന്നു.


സന്ദീപിന്റെ സംസ്‌കാര ചടങ്ങില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയോ അനുശോചനം അറിയിക്കുകയോ ചെയ്തിരുന്നില്ല എന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.....


എം.കെ. നാരായണന്റെ രാജി സ്വീകരിച്ചില്ല


ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചില്ല. മുംബൈയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി നാരായണന്റെ രാജി സ്വീകരിച്ചില്ല. അദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജിക്കത്ത് നല്‍കിയതിന്റെ പിന്നാലെയാണ് നാരായണനും രാജി നല്‍കിയത്.


ബലി പെരുന്നാള്‍ ഡിസംബര്‍ 8ന്‌


തിരുവനന്തപുരം: ബലി പെരുന്നാള്‍ ഡിസംബര്‍ 8ന് ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയും, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.


ശിവരാജ്പാട്ടീല്‍ രാജിവെച്ചു, പി.ചിദംബരം ആഭ്യന്തരമന്ത്രിയായേക്കും


(+01221276+)ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

ധനമന്ത്രി പി. ചിദംബരം ആഭ്യന്തരമന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെവന്നാല്‍ ധനമന്ത്രാലയത്തിന്റെ അധികചുമതല പ്രധാനമന്ത്രി വഹിക്കും. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ പേരാണ് ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്.

ദേശീയ സുരക്ഷാഉപദേഷ്ടാവ് എം.കെ.നാരായണനും രാജിവെച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ന് ഉച്ചയോടുകൂടിയാണ് ശിവരാജ് പാട്ടീല്‍ രാജിക്കത്ത് അയച്ചുകൊടുത്തത്. എന്നാല്‍ പാട്ടീലിന്റെ രാജിക്കത്ത് പ്രധാനമന്ത്രി സ്വീകരിച്ചതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.....


മുംബൈ അന്വേഷണങ്ങള്‍ക്ക് ഇസ്രയേലിന്റെ സഹായം


ജെറുസലേം: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ ഇസ്രയേല്‍ രണ്ട് ഉദ്യോഗസ്ഥരെ അയച്ചു. ഒരാള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധിയും രണ്ടാമത്തെയാള്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പ്രതിനിധിയുമാണ്. എന്നാല്‍ ഇവരുടെ സന്ദര്‍ശനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതിന് പുറമെ ആക്രമണത്തില്‍ മരിച്ച ഇസ്രയേലുകാരെ തിരിച്ചറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധ രുടെ ഒരു സംഘവും മുംബൈയിലെത്തും. ഇവരായിരിക്കും ജഡങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോവുക. നരിമാന്‍ ഹൗസിലുണ്ടായ ഭീകരാക്രമണത്തില്‍ ഇസ്രയേലുകാരാണ് കൊല്ലപ്പെട്ടത്.


പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌


കറാച്ചി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനാവിന്യാസം ശക്തമാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിനായിരം സൈനികരെ വിന്യസിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുവേണ്ടി അഫ്ഗാനിസ്താനില്‍ ഡ്യൂട്ടിയിലുള്ള സൈനികരെ തിരിച്ചുവിളിക്കാനുള്ള ഒരുക്കത്തിലാണ് പാക് സൈന്യമെന്ന് ഒരു സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ഡ്യൂട്ടിയില്‍ തങ്ങള്‍ക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് പാക് സൈന്യം നാറ്റായേയും യു.എസ് കമാന്‍ഡിനെയും ധരിപ്പിച്ചതായും പാക് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.....


നാഗാലാന്‍ഡില്‍ 14 പേരെ തട്ടിക്കൊണ്ടുപോയി


കോഹിമ: നാഗാ തീവ്രവാദികള്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 14 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി. അഞ്ചുപേര്‍ ഗ്രാമസേനയിലെ അംഗങ്ങളാണ്.

തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കാനാണ് തട്ടിക്കൊണ്ടുപോകലെന്ന് അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയവരെ മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ സൈന്യം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഫെക് ജില്ലയിലെ ഫുര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരു കുട്ടിയെയും അഞ്ച് ഗ്രാമസേനാംഗങ്ങളെയും പിന്നീട് വിട്ടയച്ചു.


രാജിവയ്ക്കാന്‍ വിഷമം തോന്നിയില്ല: പാട്ടീല്‍


ന്യൂഡല്‍ഹി: രാജിതീരുമാനം കൈക്കൊണ്ടത് വിഷമത്തോടെയല്ലെന്ന് രാജിവച്ച ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ പറഞ്ഞു. സ്ഥാനമൊഴിയുന്നത് ഒട്ടും വിഷമത്തോടെയല്ല. ഒരു ഭാരം എടുത്തുമാറ്റപ്പെട്ട അനുഭവമാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്-ഹെഡ്‌ലൈന്‍സ് ടുഡേയോട് പാട്ടീല്‍ പറഞ്ഞു. രാജ്യത്തെ അക്രസംഭവങ്ങളില്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി എനിക്ക് രക്ഷപ്പെടണമെന്നില്ല. ഈ പ്രശ്‌നങ്ങളിലെല്ലാം പാര്‍ട്ടി എനിക്കൊപ്പമാണ് നിന്നത്-പാട്ടീല്‍ പറഞ്ഞു.


വിലാസ്‌റാവു ദേശ്മുഖിന് മേല്‍ രാജിസമ്മര്‍ദം


മുംബൈ: ഭീകരാക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന് മേല്‍ രാജിവയ്ക്കാന്‍ സമ്മര്‍ദമേറി.

ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പട്ടീലിനൊപ്പം ദേശ്മുഖും കേന്ദ്രമന്ത്രിമാരുടെ കടുത്ത വിമര്‍ശനത്തിന് ഇരയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ദേശ്മുഖിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നത് പാര്‍ട്ടിയുടെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്നാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന വര്‍ക്കിങ് കമ്മിറ്റിയോഗത്തിന്റെ പൊതുവേയുള്ള വിലയിരുത്തല്‍.


പാട്ടീലിനെ കോണ്‍ഗ്രസ് ബലി കൊടുത്തു: ബി.ജെ.പി


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്പാട്ടീലിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ബലി കൊടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങളുടെ വെളിച്ചത്തില്‍ പാട്ടീല്‍ നേരത്തെ തന്നെ രാജിവയ്‌ക്കേണ്ടിയിരുന്നു. ഇപ്പോഴത്തേത് ഏറെ വൈകിയുള്ള നടപടിയാണ്-ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ പറഞ്ഞു