ജെറുസലേം: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ ഇസ്രയേല്‍ രണ്ട് ഉദ്യോഗസ്ഥരെ അയച്ചു. ഒരാള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധിയും രണ്ടാമത്തെയാള്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പ്രതിനിധിയുമാണ്. എന്നാല്‍ ഇവരുടെ സന്ദര്‍ശനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
ഇതിന് പുറമെ ആക്രമണത്തില്‍ മരിച്ച ഇസ്രയേലുകാരെ തിരിച്ചറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധ രുടെ ഒരു സംഘവും മുംബൈയിലെത്തും. ഇവരായിരിക്കും ജഡങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോവുക. നരിമാന്‍ ഹൗസിലുണ്ടായ ഭീകരാക്രമണത്തില്‍ ഇസ്രയേലുകാരാണ് കൊല്ലപ്പെട്ടത്.
No comments:
Post a Comment