Saturday, November 29, 2008

ഐ.എസ്.ഐ തലവനെ ഇന്ത്യയിലേക്ക് അയക്കില്ല


ഇസ്ലാമാബാദ്: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ ഐ.എസ്.ഐ മേധാവിയെ ഇന്ത്യയിലേക്ക് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളി. ഷുജ പാഷയ്ക്ക് പകരം പാക് ചാര സംഘടനയുടെ ഏതെങ്കിലും പ്രതിനിധിയാകും ഇന്ത്യയിലേക്ക് വരിക. പാകിസ്താന്‍ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സൈനിക മേധാവി അഷ്ഫക് പര്‍വേസ് ഖയാനി എന്നിവരുടെ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് വെളുപ്പിന് 1.30നായിരുന്നു യോഗം.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭ്യര്‍ഥന മാനിച്ച് നേരത്തെ പാഷയെ ഇന്ത്യയിലേക്ക് അയക്കാന്‍ പാക് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. ചാരസംഘടനയുടെ മേധാവിയെ ഇന്ത്യയിലേയ്ക്ക് അയച്ചാല്‍ അത് ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് അംഗീകരിക്കുന്നതിന് തുല്ല്യമായിരിക്കും എന്നാണ് പാക് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.....


No comments: