ന്യൂഡല്‍ഹി: മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കാമെന്ന് പാകിസ്താന്‍. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അയച്ച സന്ദേശത്തില്‍ പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ പാകിസ്താന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായ സര്‍ദാരി പറഞ്ഞു. ഇത്തരം ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തേണ്ടത്-സര്‍ദാരി പറഞ്ഞു.
ഭീകരപ്രവര്‍ത്തനം തടയാന്‍ ഇന്ത്യയിലെയും പാകിസ്താനിലെ ഇന്റലിജന്‍സ് മേധാവികള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഹോട്ട്‌ലൈന്‍ സംവിധാനം ആരംഭിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.....
No comments:
Post a Comment