പനാജി: 39 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ചിത്രങ്ങളൊന്നുമില്ല. മത്സരവിഭാഗത്തിലോ, ലോക സിനിമ വിഭാഗത്തിലോ ഈ മേഖലയില്‍ നിന്ന് സിനിമകളൊന്നുമില്ലാത്തത് പ്രതിനിധികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്ക, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണമാണ് പൊതുവേ ഇന്ത്യന്‍ മേളകളില്‍ ലഭിക്കാറുള്ളത്. ഐ.എഫ്.എഫ്.ഐ നിയമപ്രകാരം ഏഷ്യ, ഏഷ്യ പസഫിക്ക്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ വരേണ്ടത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആരും ചിത്രങ്ങളൊന്നും അയച്ചില്ലെന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്. ചിത്രങ്ങള്‍ ക്ഷണിച്ചിരുന്നുവെന്ന് ഡയറക് ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ഡെപ്യൂട്ടി ഡയറക് ടര്‍ മലയാളിയായ ശങ്കര്‍ മോഹന്‍ മാതൃഭൂമിയോട് പറഞ്ഞു.....
No comments:
Post a Comment