Saturday, November 29, 2008

അഭയ കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്ത നടപടി ശരിവച്ചു


അഭിഭാഷകനെ കാണാന്‍ സമയം നല്‍കി

(+01221145+)കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളെ സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ക്ക് അഭിഭാഷകനെ കാണാന്‍ അവസരം നിഷേധിക്കരുതെന്നും ജസ്റ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കി.
ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ട എഎസ്‌ഐ അഗസ്റ്റിന്റെ മരണം സംബന്ധിച്ച ആരോപണം അന്വേഷണത്തെ തളര്‍ത്തരുത്. ഈ മരണത്തിന്റെ സാഹചര്യവും സിബിഐ വിലയിരുത്തണം - കോടതി വ്യക്തമാക്കി.
14 ദിവസത്തെ റിമാന്‍ഡിനെ ചോദ്യം ചെയ്ത് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനെ കാണാനനുവദിക്കണമെന്ന ആവശ്യം മാത്രമാണ് കോടതി അനുവദിച്ചത്.....


No comments: