Friday, November 28, 2008

അഭയ കേസ്: സി.ബി.ഐ. രേഖകള്‍ കോടതിക്ക് നല്‍കി


(+01221059+)കൊച്ചി: അഭയ കേസില്‍ മൂന്ന് പ്രതികളുടേയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ സി.ബി.ഐ. ഹൈക്കോടതിക്ക് മുദ്രവെച്ച കവറില്‍ നല്‍കി.

പ്രതികളെ അറസ്റ്റ് ചെയ്ത 19-ാം തീയതി വരെയും അതിനുശേഷവുമുള്ള അന്വേഷണ പുരോഗതി, കേസ് ഡയറിയുടെ പ്രസക്തഭാഗങ്ങള്‍ എന്നിവയും നല്‍കി.

സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയ മുന്‍ സിബിഐ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, മൂന്ന് പ്രതികളേയും നാര്‍ക്കോ അനാലിസിസിന് വിധേയരാക്കാനുള്ള അപേക്ഷ എന്നിവയാണ് കോടതിക്ക് നല്‍കിയ മറ്റ് രേഖകള്‍.

അറസ്റ്റ് നടത്തിയ 19-നു തന്നെ ചോദ്യം ചെയ്യാന്‍ 14 ദിവസത്തെ റിമാന്‍ഡ് അനുവദിച്ചതിനെതിരെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂത്തൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണിത്.....


No comments: