(+01221022+)ഇസ്‌ലാമാബാദ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്‌സിങ്ങിനെ വിട്ടയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിയതായി റിപ്പോര്‍ട്ട്. 1990-ല്‍ പാകിസ്താനില്‍ നടന്ന ബോംബ് സേ്ഫാടനത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയും പാകിസ്താന്‍ ആഭ്യന്തര സെക്രട്ടറി സയിദ് കമാല്‍ ഷായും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഒടുവില്‍ ബുധനാഴ്ചയാണ് ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിയതെന്ന് ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും ആഭ്യന്തരമന്ത്രാലയങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യത്തെപ്പറ്റി സൂചനയില്ല.
സരബ്ജിത്തിന്റെ മോചനക്കാര്യം ചര്‍ച്ചചെയ്യുകയാണെന്നും പാകിസ്താന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഗുപ്ത പറഞ്ഞതായും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.....
No comments:
Post a Comment