Saturday, November 29, 2008

ജൂലായ്-സപ്തംബര്‍ കാലയളവില്‍ 7.6 ശതമാനം വളര്‍ച്ച


മുംബൈ: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 7.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രതീക്ഷിച്ചതിനെക്കാളും ഭേദപ്പെട്ട പ്രകടനമാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജി.ഡി.പി. 9.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

വാര്‍ത്താവിനിമയ, ഗതാഗത മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ സേവന മേഖലയാണ് മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നത്. മൊത്ത ആഭ്യന്തരോല്പാദനത്തില്‍ പകുതിയിലേറെ സംഭാവന സേവന മേഖലയുടേതാണ്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജി.ഡി.പി. വളര്‍ച്ച 7.6 ശതമാനമായിരുന്നു. പൊതുവേ രണ്ടാംപാദത്തില്‍ 7-7.4 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിച്ചിരുന്നത്. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ഈ പ്രകടനം ഉറപ്പേകുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.....


No comments: