Friday, November 28, 2008

മുംബൈ ഓഹരി വിപണിയില്‍ വ്യാപാരം വീണ്ടും തുടങ്ങി


മുംബൈ: തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ടിരുന്ന മുംബൈ ഓഹരി വിപണിയില്‍ വ്യാപാരം വീണ്ടും തുടങ്ങി. തുടക്കത്തില്‍ മാന്ദ്യം ദൃശ്യമായ വിപണിയില്‍ നേരിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സെന്‍സെക്‌സില്‍ 137.54 പോയിന്റ് താഴ്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം 23.23 പോയിന്റ് ഉയര്‍ച്ചയോടെ സെന്‍സെക്‌സ് 9,049.95 ല്‍ എത്തി. നിക്ഷേപകര്‍ ഭയപ്പെട്ടതുപോലെ വിപണിയില്‍ മാന്ദ്യം ഉണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് നിരീക്ഷകര്‍ പറഞ്ഞു.


No comments: