ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച ആരംഭിക്കും. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നണി രൂപവത്കരണവും മുന്നാം മുന്നണി ശക്തിപ്പെടുത്തലുമാണ് യോഗത്തിലെ പ്രധാന വിഷയങ്ങള്‍.
ആന്ധ്രയിലും തമിഴ്നാട്ടിലും നിലവില്‍ സി.പി.എം. ഒരുമുന്നണിയിലുമില്ല. എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യ സാധ്യതകള്‍ സി.പി.എമ്മും സി.പി.ഐ.യും ആരായുന്നുണ്ട്. ആന്ധ്രയില്‍ ടി.ഡി.പി.യുമായി സഖ്യമുണ്ടാക്കാനാണ് സി.പി.എം. തീരുമാനം. സിനിമാതാരം ചിരഞ്ജീവിയുടെ പ്രജാരാജ്യവുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ സി.പി.ഐ.യില്‍ വിഭിന്ന അഭിപ്രായമാണ്.
മുംബൈയിലെ ഭീകരാക്രമണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ഡിസംബര്‍ പത്തിനാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.....
No comments:
Post a Comment