രാഷ്ട്രീയ ലക്ഷ്യത്തിനായി ശരീരത്തെ ഒരു കെണിയായി ഉപയോഗിക്കുന്നതിലെ സങ്കീര്‍ണതകളാണ് രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തില്‍ ആങ് ലീ ഒരുക്കിയ ലസ്റ്റ് കോഷന്‍ ചര്‍ച്ചചെയ്യുന്നത്. രാജ്യസ്‌നേഹത്തിനായി പോരാട്ടത്തിനിറങ്ങുന്ന ഒരു സംഘം വിദ്യാര്‍ഥികളും അവരുടെ രാഷ്ട്രീയ വൈകാരിക നിലപാടുകളുടെ പ്രതിസന്ധികളുമാണ് ചിത്രം പറഞ്ഞുവെക്കുന്നത്.
യുദ്ധാനന്തരം ജാപ്പനീസ് സൈന്യത്തിന്റെ അധീനതയിലായിരുന്ന ഷാങ്ഹായ് നഗരത്തിലാണ് കഥ നടക്കുന്നത്. കാലം 1942. പൊതുവെ ഒരു കാര്യങ്ങളിലും ഇടപെടാതെ ഒതുങ്ങിക്കൂടുന്ന പ്രൃകൃതക്കാരിയായ മാക് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒപ്പം പഠിക്കുന്ന ക്വാങ് ഷുമിനുമായുള്ള സൗഹൃദം അവളെ പുതിയ ചിന്തകളുടെയും ഇടപെടലുകളിലേക്കും എത്തിക്കുന്നു.....
No comments:
Post a Comment