അക്രമികള്‍ക്ക് അല്‍ഖ്വെയ്ദ ബന്ധം- റഷ്യ
(+01221114+)ഇസ്‌ലാമാബാദ്/ന്യൂയോര്‍ക്ക്: ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്ക് സര്‍വപിന്തുണയും നല്കാമെന്ന് പാകിസ്താന്‍ വാഗ്ദാനം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി ടെലിഫോണില്‍ സംസാരിക്കവെ പാക് പ്രധാനമന്ത്രി യൂസഫ് റസ ഗിലാനിയാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. പാകിസ്താനെക്കൂടാതെ അമേരിക്കയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളും യു.എസ്. രക്ഷാസമിതിയും മുംബൈ സംഭവത്തെ അപലപിച്ചു.
മന്‍മോഹന്‍ സിങ്ങിനെ ടെലിഫോണില്‍ വിളിച്ച പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മുംബൈ സംഭവത്തിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രങ്ങളല്ലെന്ന് അഭിപ്രായപ്പെട്ടു.
അക്രമികള്‍ക്ക് പാക് ബന്ധമുള്ളതായാണ് ആദ്യ സൂചനകളെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച പ്രസ്താവിച്ചതിനു പിന്നാലെയാണ് പാക് പ്രസിഡന്റും പ്രധാനമന്ത്രി മന്‍മോഹനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടത്.....
No comments:
Post a Comment