Saturday, November 29, 2008

മണിപ്പുരില്‍ ഒമ്പതാം ദിവസവും പത്രമിറങ്ങിയില്ല


ഇംഫാല്‍: പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മണിപ്പുരില്‍ പത്രങ്ങളുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

ഓള്‍ മണിപ്പുര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം ഒമ്പതാം ദിവസവും തുടരുകയാണ്. ഇംഗ്ലീഷ് ദിനപത്രമായ ഇംഫാല്‍ ഫ്രീ പ്രസ്സിലെ ജൂനിയര്‍- സബ് എഡിറ്റര്‍ കോന്‍സം ഋഷികാന്ത (23) നവംബര്‍ 17ന് അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയായിരുന്നു.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ഇമ്പോബിസിങ് ഉറപ്പുനല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 19നാണ് സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.....


No comments: