Saturday, November 29, 2008

ശബരിമല: മേല്‍ശാന്തിമാരുടെ ശമ്പളംകൂട്ടാന്‍ ശുപാര്‍ശ


(+01221112+)തിരുവനന്തപുരം: ശബരിമലയിലെ തന്ത്രി, മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉയര്‍ത്താന്‍ ദേവസ്വംകമ്മീഷണര്‍ പി.വി.നളിനാക്ഷന്‍നായര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. നവംബര്‍ 23 ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കത്ത് നല്‍കിയിരിക്കുന്നത്.

ശബരിമല മേല്‍ശാന്തിയുടെ ശമ്പളം 50000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇപ്പോഴത് 1500 രൂപ മാത്രമാണ്. 18 സഹായികളെ ദേവസ്വംബോര്‍ഡ് അനുവദിച്ചിരുന്നു. ഇവര്‍ക്ക് 30 രൂപ വീതം പ്രത്യേക ബത്തയും നല്‍കിയിരുന്നു.

ശമ്പളം 50000 രൂപയാക്കുന്നതോടെ മുറിയില്‍ ഭക്തജനങ്ങളെ സ്വീകരിക്കുന്നതും വഴിപാടുകളില്‍ ഇടപെടുന്നതും നിയന്ത്രിക്കും.....


No comments: