Friday, November 28, 2008

തീവ്രവാദത്തെ കരുത്തോടെ നേരിടും-സോണിയ


(+01221064+)ന്യൂഡല്‍ഹി: രാജ്യത്തെ തളര്‍ത്താനുള്ള പ്രാകൃത തന്ത്രത്തിന്റെ ഭാഗമാണ് മുംബൈയിലെ തീവ്രവാദി ആക്രമണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചൂണ്ടിക്കാട്ടി. തീവ്രവാദത്തെ രാജ്യം കരുത്തോടെ നേരിടുമെന്ന് പ്രഖ്യാപിച്ച അവര്‍ ഈ ഘട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരുമിച്ച് നില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു.

'ഇത് രാജ്യത്തിന്റെ സുരക്ഷയുടെ പ്രശ്‌നം മാത്രമല്ല, അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. തീവ്രവാദികള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവരെ വീറോടെ നേരിടണം'- സോണിയ പറഞ്ഞു. തീവ്രവാദത്തെ വേരോടെ പിഴുതുമാറ്റുമെന്നും അവര്‍ പ്രഖ്യാപിച്ചു.
തീവ്രവാദികളെ നേരിടുന്നതിനിടയില്‍ ജീവന്‍ ബലികൊടുത്ത പോലീസുകാരെ മഹാന്മാരായ രാജ്യസ്നേഹികളെന്നാണ് സോണിയ വിശേഷിപ്പിച്ചത്.....


No comments: