Sunday, November 30, 2008

കണ്ണിനു പകരം കണ്ണുപൊട്ടിക്കാന്‍ ഇറാന്‍ കോടതി


ടെഹ്‌റാന്‍: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച യുവാവിന്റെ കണ്ണ് ആസിഡ് ഒഴിച്ച് പൊട്ടിക്കാന്‍ ഇറാന്‍ കോടതി ശിക്ഷ വിധിച്ചു. ശരിയത്ത് നിയമമനുസരിച്ചാണ് ശിക്ഷ. 2004-ലാണ് ആമിന ബഹ്‌റാമി എന്ന യുവതിയുടെ കണ്ണില്‍ മജീദ് മുവഹെദി (27) ആസിഡൊഴിച്ചത്. ശസ്ത്രക്രിയയ്ക്കായി ആമിന സ്‌പെയിനില്‍ പോയിരുന്നുവെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല. ആമിനയ്ക്കു നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന ആമിനയുടെ ഹര്‍ജിയെത്തുടര്‍ന്നാണ് ടെഹ്‌റാന്‍ കോടതി ശിക്ഷ വിധിച്ചത്.


No comments: