(+01221108+)ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി സോംചായി വോങ്‌സവത്തിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി (പാഡ്) നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു.
സ്വര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളവും ഡോണ്‍ മുവാങ് ആഭ്യന്തര വിമാനത്താവളവും ഉപരോധിക്കുന്ന സമരക്കാരെ നീക്കാന്‍ പോലീസ് ശ്രമംതുടങ്ങി. സമാധാനപരമായി പിന്‍മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് പിരിച്ചുവിടാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ തങ്ങളുടേത് അന്തിമ സമരമാണെന്നും പ്രധാനമന്ത്രി രാജിവെച്ചാല്‍ മാത്രമേ പിന്‍വാങ്ങുകയുള്ളൂ എന്നും 'പാഡ്' നേതൃത്വം വ്യക്തമാക്കി.
പോലീസ് അടിച്ചമര്‍ത്താന്‍ മുതിര്‍ന്നാല്‍ തങ്ങള്‍ ശരീരംകൊണ്ട് പ്രതിരോധിക്കുമെന്ന് 'പാഡ്' നേതാവ് സൂര്യസായ് കതസില പറഞ്ഞു.....
No comments:
Post a Comment