(+01221124+)നയ്‌റോബി: ഇന്ത്യക്കാരായ 25 ജീവനക്കാരടങ്ങിയ കപ്പല്‍ വെള്ളിയാഴ്ച സെമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. സൊമാലിയന്‍ തീരത്തിനു സമീപം ഇക്കൊല്ലം കടല്‍ക്കൊള്ളക്കാര്‍ നടത്തുന്ന 96-ാമത്തെ ആക്രമണമാണിത്.
ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പതാക വഹിക്കുന്ന ചരക്കുകപ്പലാണ് റാഞ്ചിയതെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. രാസവസ്തുക്കളാണ് കപ്പലിലുള്ളത്.
ഇന്ത്യക്കാരെക്കൂടാതെ രണ്ട് ബ്രിട്ടീഷ് സുരക്ഷാ ഭടന്മാരും രണ്ട് ബംഗ്ലാദേശി ജീവനക്കാരും കപ്പലിലുണ്ട്.
ഇന്ത്യയുടെ 'സ്റ്റോള്‍ട്ട് വാലര്‍' അടക്കം സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ഇക്കൊല്ലം റാഞ്ചിയ കപ്പലുകളുടെ എണ്ണം 39 ആണ്. സപ്തംബറില്‍ റാഞ്ചിയ 'സ്റ്റോള്‍ട്ട് വാലര്‍' ഈയടുത്ത ദിവസമാണ് മോചിപ്പിച്ചത്. 15 കപ്പലുകള്‍ ഇപ്പോഴും റാഞ്ചികളുടെ കൈവശമുണ്ട്.....
No comments:
Post a Comment