നല്ല തിരക്കഥയും അവതരണവുമാണെങ്കില് സിനിമകള്‍ വിജയിക്കുമെന്നും മികച്ച നടീനടന്മാരും സംവിധായകരും മലയാള സിനിമയിലുണ്ടെന്നും നടന് ജയറാം പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസ്ട്രിബ്യൂട്ടര്‍മാര്‍, തിയേറ്റര്‍ ഉടമകള്‍ തുടങ്ങിയവരാണ് മലയാളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ പരിമിതികള്‍ ഉണ്ട്. തമിഴ് സിനിമയില്‍ സ്ഥിതി മറിച്ചാണ്. തമിഴ്നാട്ടില്‍ മാത്രം 600 പ്രിന്റുകളുമായാണ് തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഇതിനുപുറമെ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്യുന്നു. ഇത്തരം സാധ്യതകള്‍ മലയാള സിനിമയ്ക്കില്ല. അതുകൊണ്ടുതന്നെ മലയാള നടന്മാര്ക്കും സംവിധായകര്‍ക്കും തമിഴിലേക്ക് ക്ഷണം ലഭിക്കുമ്പോള്‍ അവര്‍ അങ്ങോട്ടേയ്ക്ക് പോവുന്നു.....
No comments:
Post a Comment