Friday, November 28, 2008

തേയില വില വീണ്ടും കുറഞ്ഞു


മട്ടാഞ്ചേരി:ഇത്തവണ നടന്ന തേയില ലേലത്തില്‍ വീണ്ടും വില കുറഞ്ഞു. കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലുള്ള സിടിസി പൊടിത്തേയിലയുടെ നല്ല ഇനങ്ങള്‍ക്ക് മാത്രം വില കൂടി. ഈ തേയിലയിലാണ് ഇരുമ്പിന്റെ അംശങ്ങളുണ്ടെന്നു പറഞ്ഞ് ഹെല്‍ത്ത് വിഭാഗം കേസ്സെടുത്തിരുന്നത്.

ലേലത്തില്‍ സിടിസി പൊടിത്തേയില 12.74 ലക്ഷം കിലോ വില്പനയ്ക്കുണ്ടായി. കടുപ്പം കൂടിയ നല്ല ഇനങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ കൂടി. മറ്റിനങ്ങള്‍ക്ക് 3 മുതല്‍ 5 രൂപ വരെയും. കൂടിയ ഇനം സൂപ്പര്‍ഫൈന്‍ 98-112 രൂപ, കൂടിയ ഇനം തരി 92-98 രൂപ, ഇടത്തരം കടുപ്പം കൂടിയത് 87-93 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 75-82 രൂപ, താണയിനം 61-68 രൂപ. ഓര്‍ത്തഡോക്‌സ് പൊടിത്തേയില 37,000 കിലോയുണ്ടായി.....


No comments: