Friday, November 28, 2008

മുംബൈയില്‍ പോകരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം


വാഷിങ്ടണ്‍: തീവ്രവാദി ആക്രമണം നടന്ന മുംബൈയിലേക്ക് പോകരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 31 വരെ മുംബൈയില്‍നിന്ന് വിട്ടുനില്‍ക്കാണ് നിര്‍ദ്ദേശം. ഇന്ത്യയിലുള്ള അമേരിക്കക്കാര്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുംബൈയിലെ റെയില്‍വെ സ്‌റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും ഹോട്ടലുകളും സുരക്ഷിതമല്ല. അമേരിക്കന്‍ പൗരന്മാരെ തീവ്രവാദികള്‍ പ്രത്യേകം ലക്ഷ്യം വയ്ക്കാനാണ് സാധ്യത. വിദേശത്തുള്ള മുഴുവന്‍ അമേരിക്കന്‍ പൗരന്മാരും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങളിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.


No comments: