കൊച്ചി: ആഗോളതലത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമല്ലെങ്കിലും കേരളത്തിലെ കാര്‍ വിപണിയില്‍ പുത്തന്‍ മോഡലുകളിലൂടെ ടാറ്റ നടപ്പുവര്‍ഷവും കാര്യമായ വളര്‍ച്ച നേടുന്നതായി ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ കാര്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍) എസ്. കൃഷ്ണന്‍ വ്യക്തമാക്കി. ടാറ്റയുടെ പൂര്‍ണ അനുബന്ധ സംരംഭമായ കോണ്‍കോഡ് മോട്ടോഴ്‌സിന്റെ കൊച്ചി ഷോറൂം മരട് പഞ്ചായത്തിലെ നെട്ടൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ആഗസ്തില്‍ പുറത്തിറക്കിയ ഇന്‍ഡിക്ക വിസ്തയും പുതിയ മോഡലായ ഇന്‍ഡിഗോ സിഎസും സുമോ ഗ്രാന്‍ഡെയും കേരളത്തില്‍ ടാറ്റയ്ക്ക് വില്പന വര്‍ധിപ്പിക്കാന്‍ ഏറെ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡിക്ക ഉള്‍പ്പെടുന്ന 'ബി' സെഗ്‌മെന്റില്‍ നടപ്പുവര്‍ഷം ആദ്യം രണ്ടു ശതമാനമായിരുന്ന വളര്‍ച്ച ഇന്‍ഡിക്ക വിസ്ത പുറത്തിറങ്ങിയതോടെ, മെച്ചപ്പെടുകയാണ്.....
No comments:
Post a Comment