Friday, November 28, 2008

പോരാട്ടം തുടരുന്നു; സൈന്യത്തെ തുരത്തുമെന്നു പ്രഭാകരന്‍


(+01221068+)കൊളംബോ:എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ
തലസ്ഥാനത്തോടടുത്തുവെന്ന് അവകാശപ്പെടുന്ന ശ്രീലങ്കന്‍ സേനയെ തുരത്തുമെന്നും സൈന്യവുമായുള്ള പോരാട്ടം തുടരുമെന്നും പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ പ്രഖ്യാപിച്ചു. പോരാടി മരിച്ച പുലികളെ അനുസ്മരിക്കുന്നതിനായി എല്ലാവര്‍ഷവും ആചരിക്കുന്ന 'ധീരരുടെ വാര'ത്തിന്റെ ഭാഗമായി എല്‍.ടി.ടി.ഇ.യുടെ റേഡിയോയിലൂടെ വാര്‍ഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രഭാകരന്റെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്നതിന് മിനിറ്റുകള്‍മുമ്പ് പുലികളുടെ രണ്ട് റേഡിയോടവറുകള്‍ ശ്രീലങ്കന്‍ വ്യോമസേന തകര്‍ത്തു. അതിനിടെ കിഴക്കന്‍ ശ്രീലങ്കയില്‍ ഹിന്ദു പുരോഹിതന്‍ വെടിയേറ്റുമരിച്ചു.

''എന്തെല്ലാം വെല്ലുവിളികള്‍ നേരിട്ടാലും എന്തെല്ലാം ഭവിഷ്യത്തുകള്‍ അഭിമുഖീകരിക്കേണ്ടിവന്നാലും ഏതൊക്കെ ശക്തികള്‍ നമ്മുടെ മാര്‍ഗം തടസ്സപ്പെടുത്തിയാലും തമിഴ് ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നമ്മള്‍ തുടരും''-പ്രഭാകരന്‍ പറഞ്ഞു.....


No comments: