ബാംഗ്ലൂര്‍: മുംബൈയില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി മരിച്ച ദേശീയ സുരക്ഷാ സേനയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശവസംസ്കാരം ശനിയാഴ്ച രാവിലെ ഹെബ്ബാള്‍ വൈദ്യുതി ശ്മശാനത്തില്‍ നടക്കും.
വായുസേനയുടെ പ്രത്യേക വിമാനത്തില്‍ യലഹങ്ക എയര്‍ഫോഴ്സ് ബേസില്‍ വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സന്ദീപിന്റെ മൃതദേഹം കൊണ്ടുവന്നത്.
സൈനികര്‍ ഏറ്റുവാങ്ങിയ മൃതദേഹം രാത്രിതന്നെ എയര്‍പോര്‍ട്ട് റോഡിലുള്ള കമാന്‍ഡോ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ യലഹങ്ക നാഗനഹള്ളിയിലെ ഐ.എസ്.ആര്.ഒ. ലേ ഔട്ടിലുള്ള വസതിയിലേക്കു കൊണ്ടുവന്നശേഷം പതിനൊന്നുമണിക്ക് ഹെബ്ബാള്‍ വൈദ്യുതി ശ്മശാനത്തില്‍ സൈനികബഹുമതികളോടെ സംസ്കരിക്കും.....
No comments:
Post a Comment