ചലച്ചിത്രത്തിന്റെ തിരക്കുകളില്‍നിന്നു മാറി നൃത്തവേദിയില്‍ സജീവമായ ശോഭന മലയാള സിനിമയിലേക്ക് മടങ്ങിവരുന്നു. ദിലീപ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'നാളെ' എന്ന ചിത്രത്തിലാണ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശോഭന വേഷമിടുന്നത്. ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ശോഭന ഒടുവില്‍ അഭിനയിച്ചത്.
മനു സംവിധാനം ചെയ്യുന്ന 'നാളെ'യില്‍ മനോജ് കെ.ജയന്, ദേവന്, ജഗതി, ടി.ജി.രവി, പ്രിയാരാമന് തുടങ്ങിയവര്‍ വേഷമിടുന്നു. മുല്ലനേഴിയുടെതാണ് ഗാനങ്ങള്‍. രാജേഷ്മോഹന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതിനിടെ പ്രമോദ് പപ്പന് സംവിധാനം ചെയ്യുന്ന 'മുസാഫിര്‍' എന്ന ചിത്രത്തില്‍ അതിഥിതാരമായും ശോഭന അഭിനയിക്കുന്നുണ്ട്.
No comments:
Post a Comment