മുംബൈ: താജ് മഹല്‍ ഹോട്ടലിന് ഭീകരാക്രമണം സംബന്ധിച്ച ഭീഷണി നേരത്തെ ലഭിച്ചിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ടാറ്റ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഭീഷണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയില്ല. ഭീഷണി വന്നതിനുശേഷം ഹോട്ടലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നുവെന്ന് ഇന്ന് പ്രക്ഷേപണം ചെയ്യാനിരിക്കുന്ന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹോട്ടലില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിച്ചതും പോര്‍ട്ടിക്കോയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചതുമെല്ലാം ഇതിനുശേഷമാണ്. പക്ഷേ, ഇതൊന്നും തീവ്രവാദികളുടെ ആക്രമണം തടയാന്‍ പര്യാപ്തമായിരുന്നില്ല. ഞങ്ങള്‍ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയതെല്ലാം ഹോട്ടലിന്റെ മുന്‍വശത്തായിരുന്നു.....
No comments:
Post a Comment