മുംബൈ: നഗരത്തിലെ പത്ത് കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകരര്‍ ലക്ഷ്യമിട്ടത് അയ്യായിരം പേരെ വധിക്കാനായിരുന്നെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ കമാന്‍ഡോകളുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ഭീകരര്‍ക്ക് അവരുടെ മേധാവികളില്‍ നിന്നും സാറ്റലൈറ്റ് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും പാട്ടീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കടല്‍മാര്‍ഗമെത്തിയ ഭീകരര്‍ ആദ്യം കൊളാബയിലെ സഫൂണ്‍ ഡോക് എന്ന തുറമുഖത്തിറങ്ങുകയും അവിടെ നിന്ന് ടാക്‌സിയിലാണ് അവര്‍ ആയുധങ്ങളുമായി ഹോട്ടലുകളിലെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് എട്ട് കിലോ വീതം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു-പാട്ടീല്‍ പറഞ്ഞു.
Saturday, November 29, 2008
ഭീകരര്‍ ലക്ഷ്യമിട്ടത് 5000 പേരെ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
മുംബൈ: നഗരത്തിലെ പത്ത് കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകരര്‍ ലക്ഷ്യമിട്ടത് അയ്യായിരം പേരെ വധിക്കാനായിരുന്നെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ കമാന്‍ഡോകളുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ഭീകരര്‍ക്ക് അവരുടെ മേധാവികളില്‍ നിന്നും സാറ്റലൈറ്റ് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും പാട്ടീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കടല്‍മാര്‍ഗമെത്തിയ ഭീകരര്‍ ആദ്യം കൊളാബയിലെ സഫൂണ്‍ ഡോക് എന്ന തുറമുഖത്തിറങ്ങുകയും അവിടെ നിന്ന് ടാക്‌സിയിലാണ് അവര്‍ ആയുധങ്ങളുമായി ഹോട്ടലുകളിലെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് എട്ട് കിലോ വീതം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു-പാട്ടീല്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment