മുംബൈ: ഭീകരാക്രമണം ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിയില്ല. സെന്‍സെക്‌സ് 66 പോയിന്റ് ഉയര്‍ന്ന് 9092.72-ലെത്തിയപ്പോള്‍ നിഫ്റ്റി 2.85 പോയിന്റ് വര്‍ധിച്ച് 2755.10-ല്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച ഓഹരിവ്യാപാരം പുനരാരംഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നുവെങ്കിലും സെബി ചെയര്‍മാന്‍ സി.ബി. ദാവെ ഇതിന് അനുമതി നല്‍കുകയായിരുന്നു. ഭീകരാക്രമണം നടന്ന ദക്ഷിണ മുംബൈയിലെ ബ്രോക്കര്‍മാര്‍ക്കായി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രത്യേക ടെര്‍മിനലുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
രണ്ടാംപാദത്തില്‍ മൊത്ത ആഭ്യന്തരോല്പാദനം 7.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ നിക്ഷേപക താല്പര്യം പ്രകടമായി. റിസര്‍വ് ബാങ്ക് ഇനിയും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും ദുര്‍ബലമായ രൂപ ഐടി കമ്പനികളുടെ വരുമാനം ഉയര്‍ത്തുമെന്ന വിലയിരുത്തലും വിപണിക്ക് നേട്ടമായി.....
No comments:
Post a Comment