Saturday, November 29, 2008

വോള്‍വോ ഓഷ്യന്‍ റേസ് കാറ്റും കടലും അനുകൂലം: നൗകകള്‍ നേരത്തേ എത്തും


കൊച്ചി: വോള്‍വോ ഓഷ്യന്‍ റേസ് നൗകകള്‍ പ്രതീക്ഷിക്കുന്നതിലും നേരത്തേ കൊച്ചി തീരമണയാന്‍ സാധ്യത. മണിക്കൂറില്‍ 17.3 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എറിക്‌സണ്‍ - നാല് തന്നെയാവും കൊച്ചിയില്‍ ആദ്യമെത്തുകയെന്നു കരുതുന്നു. കൊച്ചി തീരത്തു നിന്ന് 470 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ എറിക്‌സണ്‍ - നാല്.

നേരത്തെയുള്ള അറിയിപ്പു പ്രകാരം ഡിസം. 3 -ാം തീയതിയാണ് മത്സരനൗകകള്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് മൂന്നു ദിവസമെങ്കിലും മുമ്പായി നവം. 30 നു തന്നെ ആദ്യ നൗക രണ്ടാം പാദം ഫിനിഷ് ചെയ്ത് കൊച്ചിയിലെത്തുമെന്നു കരുതുന്നു.

ടെലിഫോണിക്ക ബ്ലൂവാണ് അവസാന റിപ്പോര്‍ട്ടുകള്‍ കിട്ടുമ്പോള്‍ കൊച്ചിയിലേക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്.....


No comments: